ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 83 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,301 ആയി ഉയര്‍ന്നു. 2,644 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ആകെ രോഗികള്‍ നാല്പതിനായിരത്തിന് അടുത്തെത്തി. 10,633 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഗുജറാത്തില്‍ രോഗികളുടെ എണ്ണം അയ്യായിരം കടന്നു.
രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായി അടുത്തിടപഴകിയ ജീനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ദല്‍ഹി സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. ഇന്നലെ രോഗം ബാധിച്ച 2644 പേരില്‍ അറുപത് ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, ദല്‍ഹി സംസ്ഥാനങ്ങളിലാണ്. 83 പേരുടെ മരണത്തില്‍ 65ഉം ഈ മൂന്ന് സംസ്ഥാനങ്ങളിലാണ്.
ദല്‍ഹിയില്‍ ഇന്നലെ 384 പുതിയ രോഗികളും മൂന്ന് മരണവും ഉണ്ടായി. ആകെ രോഗികള്‍ 4122, മരണം 64. ഗുജറാത്തില്‍ ഇന്നലെ 333 പുതിയ രോഗികളും 26 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 5054. മരണം 262. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണ നിരക്കും കുറവ് രോഗമുക്തിയുമുള്ള സംസ്ഥാനമാണ് ഗുജറാത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: