Categories: Thrissur

9% പലിശ സബ്സിഡിയില്‍ വായ്പ നല്‍കുമെന്ന് പ്രഖ്യാപനം മാത്രം; കുടുംബശ്രീ മുഖേനയുള്ള മുഖ്യമന്ത്രിയുടെ വായ്പാ പദ്ധതി എങ്ങുമെത്തിയില്ല

കൊറോണ ലോക്ഡൗണ്‍ സാഹചര്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച കുടുംബശ്രീ മുഖേനയുള്ള വായ്പാ പദ്ധതി എങ്ങുമെത്തിയില്ല. കൊറോണ അതിജീവനത്തിന് സഹായമായി കുടുംബശ്രീക്കാര്‍ക്ക് 5000 മുതല്‍ 20000 രൂപവരെ 9% പലിശ സബ്‌സിഡിയില്‍ ലോണ്‍ കൊടുക്കുമെന്ന പ്രഖ്യാപനം പുറത്തിറങ്ങാനും ജോലിക്കുപോകാനും സാധിക്കാത്ത സ്ത്രീകള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടത്.

Published by

തൃശൂര്‍: കൊറോണ ലോക്ഡൗണ്‍ സാഹചര്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച കുടുംബശ്രീ മുഖേനയുള്ള വായ്പാ പദ്ധതി എങ്ങുമെത്തിയില്ല. കൊറോണ അതിജീവനത്തിന് സഹായമായി കുടുംബശ്രീക്കാര്‍ക്ക് 5000 മുതല്‍ 20000 രൂപവരെ 9% പലിശ സബ്‌സിഡിയില്‍ ലോണ്‍ കൊടുക്കുമെന്ന പ്രഖ്യാപനം പുറത്തിറങ്ങാനും ജോലിക്കുപോകാനും സാധിക്കാത്ത സ്ത്രീകള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടത്.  

തുടക്കത്തില്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച്  അപേക്ഷകള്‍ പുരോഗമിക്കുന്നതിനിടയില്‍ സര്‍ക്കാര്‍ പിന്നോട്ടു പോയത് പാവപ്പെട്ട സ്ത്രീകളോടു കാണിക്കുന്ന വഞ്ചനയായി. മാനദണ്ഡങ്ങള്‍ പാലിച്ച് ആവശ്യക്കാര്‍ മാര്‍ച്ച് 30ന് മുമ്പ് എഡിഎസ് മുഖേന അറിയിക്കുകയും 31ന് അവ ജില്ലാ മിഷനില്‍  അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തതാണ്.  

ഇപ്പോള്‍ കര്‍ശന മാനദണ്ഡങ്ങള്‍  നടപ്പിലാക്കി ബഹുഭൂരിപക്ഷം പേര്‍ക്കും ഈ ലോണ്‍ നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുളളത്.  5000 മുതല്‍ 6500  രൂപ വരെ  മാത്രം സ്വന്തം ബാധ്യതയില്‍ ബാങ്കില്‍ നേരിട്ട് അടച്ചു തീര്‍ക്കാവുന്ന രീതിയിലാണ് ഇപ്പോള്‍ ലോണ്‍ കൊടുക്കുന്നത്. ദുരിതം അനുഭവിക്കുന്ന ലോണ്‍ ആവശ്യമുളള മുഴുവന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും കര്‍ശന മാനദണ്ഡങ്ങള്‍ ഒഴിവാക്കിക്കൊണ്ട് വാഗ്ദാനം ചെയ്തതുപോലെ 20000/രൂപ വായ്പ അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്  മഹിളാമോര്‍ച്ച  തൃശൂര്‍ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.

മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിതസുബ്രമണ്യന്‍, ബിജെപി ജില്ലാധ്യക്ഷന്‍ അഡ്വ: കെ.കെ. അനീഷ് കുമാര്‍,മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ. രമാദേവി,  രാധ , തൃശ്ശൂര്‍ മണ്ഡലം പ്രസിഡന്റ് ഉഷ മരുതൂര്‍ എന്നിവര്‍ അടങ്ങിയ സംഘം ഈ ആവശ്യം ഉന്നയിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts