തിരുവനന്തപുരം: കേരളത്തിലേക്കും കേരളത്തില്‍നിന്നുമുള്ള അന്തര്‍സംസ്ഥാന യാത്രകള്‍ സംബന്ധിച്ച വിഷയങ്ങള്‍ ഏകോപിപ്പിക്കാനും മേല്‍നോട്ടം വഹിക്കാനും നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് ഉത്തരവായി.
ബിശ്വനാഥ് സിന്‍ഹ ഐ.എ.എസാണ് സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍. സഞ്ജയ് എം. കൗള്‍ ഐ.എ.എസ് ആണ് അഡീ: സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍. മനോജ് എബ്രഹാം ഐ.പി.എസ് ആണ് പോലീസ് പ്രതിനിധി.
ചുവടെ പറയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കേരളീയരുടെ യാത്ര സുഗമമാക്കുന്നതു സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കും
ഉദ്യോഗസ്ഥര്‍, ഫോണ്‍ നമ്പര്‍, ചുമതലയുള്ള സംസ്ഥാനം എന്ന ക്രമത്തില്‍ ചുവടെ
സഞ്ജയ് എം. കൗള്‍ (9447011901), ജെറോമിക് ജോര്‍ജ് (9447727271)- ഗുജറാത്ത്.
ജീവന് ബാബു കെ (9447625106), ഹരിത വി. കുമാര്‍(8126745505) – ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്.
പ്രണബ് ജ്യോതിനാഥ് (9937300864), വി.ആര്. പ്രേംകുമാര്‍ (9446544774) -പശ്ചിമബംഗാള്‍, ബീഹാര്‍, ഒഡിഷ, അസം.
ചന്ദ്രശേഖര്‍ എസ് (9447023856)- ജാര്‍ഖണ്ഡ്, സിക്കിം, മറ്റു നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍.
ഡോ: എ. കൗശിഗന് (9447733947)- ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ്, ലഡാഖ്, ജമ്മു കശ്മീര്‍.
എസ്. വെങ്കിടേസപതി (9496007020), കെ. ഇമ്പശേഖര്‍ (9895768608)- തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ ആന്റ് നികോബാര്‍.
പി.ഐ. ശ്രീവിദ്യ (9447791297)- കര്‍ണാടക, മധ്യപ്രദേശ്, ചത്തീസ്ഖഡ്.
ഡോ.എസ്. കാര്ത്തികേയന് (9447782000)- ആന്ധ്രാപ്രദേശ്, തെലങ്കാന.
ജോഷി മൃണ്മയി ശശാങ്ക് (8281112002)- മഹാരാഷ്ട്ര, രാജസ്ഥാന്, ഗോവ, ദാദ്ര ആന്റ് നഗര്‍ ഹവേലി, ദാമന്‍ ദ്വീ.
മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കുടുങ്ങിയവരുടെ അന്തര്‍സംസ്ഥാന യാത്രയുടെ ഏകോപനത്തിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.
ഉദ്യോഗസ്ഥന്, ചുമതലയുള്ള ജില്ല എന്ന ക്രമത്തില്‍ ചുവടെ:
ഡോ: എസ്. കാര്ത്തികേയന്, കെ. ഇമ്പശേഖര്‍- തിരുവനന്തപുരം, കൊല്ലം.
ഹരിത വി. കുമാര്‍- പത്തനംതിട്ട, ആലപ്പുഴ.
ജീവന്‍ബാബു കെ- കോട്ടയം, ഇടുക്കി.
എ. കൗശിഗന്, വി.ആര്. പ്രേംകുമാര്‍- എറണാകുളം, തൃശൂര്‍.
എസ്. വെങ്കിടേസപതി, ജെറോമിക് ജോര്‍ജ്- പാലക്കാട്, മലപ്പുറം.
ജോഷി മൃണ്മയി ശശാങ്ക്- കോഴിക്കോട്, വയനാട്.
പി.ഐ. ശ്രീവിദ്യ- കണ്ണൂര്‍, കാസര്‍കോട്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് മലയാളികള്‍ക്ക് തിരികെ വരുന്നതിന് പാസുകള്‍: നടപടിക്രമങ്ങളായി
* പാസുകള്‍ക്കായി covid19jagratha.kerala.nic.in പോര്‍ട്ടലിലൂടെ അപേക്ഷിക്കണം
ലോക്ക്ഡൗണിനെത്തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് തിരികെ വരുന്നതിന് പാസുകള്‍ നല്‍കുന്നതിന് നടപടിക്രമങ്ങളായി.
മെയ് മൂന്നിന് വൈകുന്നേരം അഞ്ചുമണിമുതല്‍ covid19jagratha.kerala.nic.in എന്ന പോര്‍ട്ടല്‍ മുഖേന നോര്‍ക്ക രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് യാത്രാ പാസുകള്‍ക്ക് വേണ്ടി ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷിക്കണം.
ഗര്‍ഭിണികള്‍, കേരളത്തില്‍ ചികിത്സ ആവശ്യമുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍, ലോക്ഡൗണ്‍ കാരണം കുടുംബവുമായി അകന്നു നില്ക്കേണ്ടിവന്നവര്, ഇന്റര്‍വ്യൂ/സ്പോര്‍ട്സ്, തീര്‍ഥാടനം, ടൂറിസം, മറ്റു സാമൂഹിക കൂട്ടായ്മകള്‍ എന്നിവയ്ക്കായി തത്കാലം മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് മുനഗണന ഉണ്ടായിരിക്കും.
യാത്രാ പാസുകള്‍ ലഭിച്ചതിനുശേഷം മാത്രമേ യാത്ര തുടങ്ങാന്‍ പാടുള്ളൂ എന്നതില്‍ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: