Categories: India

കൃഷിയില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിന് പരമ പ്രാധാന്യം; കൃഷിക്കാരെ കൂടുതല്‍ മത്സരക്ഷമതയുള്ളവരാക്കും

ഇലക്ട്രോണിക് വ്യവസായം സാധ്യമാക്കുന്നതിന് ഇലക്ട്രോണിക് കാര്‍ഷിക വിപണികളെ ഇതിനുള്ള വേദിയായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്യപ്പെട്ടു.

Published by

ന്യൂദല്‍ഹി:കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും ആവശ്യമായിരിക്കുന്ന പരിഷ്‌കാരങ്ങളും ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു ചേര്‍ത്തു.

കാര്‍ഷിക വിപണനം, വിപണനം ചെയ്യാവുന്ന അധിക ഉത്പ്പന്നങ്ങളുടെ കൈകാര്യ നിര്‍വഹണം, കൃഷിക്കാര്‍ക്ക് വായ്പാ സ്ഥാപനങ്ങളുടെ പ്രാപ്യത, ഉചിതമായ പിന്‍ബല വ്യവസ്ഥ നല്‍കി കാര്‍ഷിക മേഖലയെ വിവിധ നിയന്ത്രണങ്ങളില്‍ നിന്നു സ്വതന്ത്രമാക്കല്‍ എന്നിവയ്‌ക്കാണ് ചര്‍ച്ചയില്‍ പ്രത്യേക ഊന്നല്‍ നല്‍കിയത്.

നിലവിലുള്ള വിപണന വ്യവസ്ഥയില്‍ നയതന്ത്രപരമായ ഇടപെടലുകള്‍ നടത്തുന്നതിനും, ത്വരിത കാര്‍ഷിക വികസനത്തിന്റെ പശ്ചാത്തലത്തില്‍ ഉചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിലുമായിരുന്നു ചര്‍ച്ച കൂടുതല്‍ കേന്ദ്രീകരിച്ചത്. കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സൗജന്യനിരക്കിലുള്ള വായ്പകള്‍ കൂടുതലായി ലഭ്യമാക്കുക, പ്രധാന്‍ മന്ത്രി കിസാന്‍ ഗുണഭോക്താക്കള്‍ക്ക് പ്രത്യേക കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ പരമാവധി നല്കുക, കൃഷിക്കാര്‍ക്ക് പരമാവധി നല്ല വില ലഭിക്കുന്നതിന് കാര്‍ഷികോത്പ്പന്നങ്ങളുടെ അന്തര്‍ സംസ്ഥാന വിപണന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ സുപ്രധാന മേഖലകളാണ് ചര്‍ച്ചയില്‍ സ്പര്‍ശിക്കപ്പെട്ടത്.

ഇലക്ട്രോണിക് വ്യവസായം സാധ്യമാക്കുന്നതിന് ഇലക്ട്രോണിക് കാര്‍ഷിക വിപണികളെ ഇതിനുള്ള വേദിയായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്യപ്പെട്ടു.

രാജ്യത്ത് മൂലധനവും, കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ സാങ്കേതിക വിദ്യയും നിവേശിപ്പിക്കുന്നതിന് നൂതന കൃഷി രീതികള്‍ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സാധ്യമായ ഏകീകൃത നിയമ വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതും ചര്‍ച്ചാ വിഷയമായി. വിളകളിലെ ജൈവ സാങ്കേതിക വിദ്യാ വികസനത്തിന്റെ അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍, ഉത്പാദന വര്‍ധന, കൃഷിചെലവുകള്‍ കുറയ്‌ക്കല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും പര്യാലോചന നടന്നു. മാതൃകാ പാട്ട നിയമം ഉയര്‍ത്തുന്ന വെല്ലുവിളികളും, അതില്‍ എപ്രകാരം ചെറുകിട പരിമിത കൃഷിക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാം എന്നും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. അവശ്യ വസ്തു നിയമത്തെ എങ്ങിനെ വര്‍ത്തമാന കാല സാഹചര്യവുമായി പൊരുത്തപ്പെടുത്താം അതിന് എന്താണ് പ്രസക്തി എന്നും ചര്‍ച്ചകള്‍ നടന്നു. കാരണം ഇതു പ്രകാരം ഉത്പാദന പൂര്‍വ കാര്‍ഷിക അടിസ്ഥാനഘടനയ്‌ക്ക് പ്രോത്സാഹനവും ചരക്കു കേന്ദ്രീകൃത വിപണികളില്‍ അനുകൂല ഫലങ്ങളും, വന്‍ തോതിലുള്ള സ്വകാര്യ നിക്ഷേപവും ഉണ്ടാവും എന്നും ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.

ഇന്ത്യന്‍ ബ്രാന്‍ഡ്, ചരക്കു നിഷ്ഠമായ ബോര്‍ഡുകളും കൗണ്‍സിലുകളും വികസിപ്പിക്കുക, കാര്‍ഷിക കൂട്ടായ്മകളും കരാര്‍ കൃഷിയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികള്‍ കാര്‍ഷികോത്പ്പന്ന കയറ്റുമതിയ്‌ക്ക് വലിയ കരുത്തു പകരുമെന്നുമുള്ള ആശയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

കൃഷിയില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിന് പരമ പ്രാധാന്യം ഉണ്ടാകണം. കാരണം അതിലൂടെ മാത്രമെ മൂല്യശൃംഖലയുടെ പരമാവധി പ്രയോജനം കൃഷിക്കാര്‍ക്കു ലഭിക്കൂ.

അവസാനത്തെ കൃഷിക്കാരനു വരെ സാങ്കേതിക വിദ്യ എത്തിക്കും, അങ്ങിനെ ആഗോള മൂല്യ ശൃംഖലയില്‍ നമ്മുടെ കൃഷിക്കാരെ കൂടുതല്‍ മത്സരക്ഷമതയുള്ളവരാക്കും എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

കര്‍ഷകരുടെ ഉത്പാദക സംഘങ്ങളെ ശാക്തീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. ഇതിലൂടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ഊര്‍ജ്ജസ്വലതയും സുതാര്യതയും കൊണ്ടുവരിക, കൃഷിക്കാര്‍ക്ക് പരമാവധി പ്രയോജനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നത്. മെച്ചപ്പെട്ട വില സാക്ഷാത്ക്കരണത്തിനും, തെരഞ്ഞെടുക്കാനുള്ള കൃഷിക്കാരുടെ സ്വാതന്ത്ര്യത്തിനുമായി നിലവിലുള്ള വിപണികളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനപരിശോധിക്കുന്നതിനായിരുന്നു ചര്‍ച്ചയുടെ മൊത്തത്തിലുള്ള ഊന്നല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: krishiCorona