ലഖ്നൗ: ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ അകപ്പെട്ടുപോയവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ നിന്ന് യുപിലെത്തിയ ഏഴ് തൊഴിലാളികള്‍ക്ക് കൊറോണ സ്ഥീരികരിച്ചു. സംസ്ഥാന തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള കിഴക്കന്‍ യുപിയിലെ ബസ്തി ജില്ലയിലെ തൊഴിലാളികള്‍ ഈ ആഴ്ച ആദ്യമാണ് നാട്ടിലെത്തിയത്.
ഇവര്‍ ഒരു കോളേജില്‍ ക്വാറന്റയിനിലായിരുന്നു. രോഗം സ്ഥീരികരിച്ചത്തിനെ തുടര്‍ന്ന് ഇവരെ അടുത്തുള്ള അശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇവരുടെ താമസ സ്ഥലം പൂര്‍ണമായും അണുവിമുക്തമാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുയാണ്. ഈ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കണ്ടെത്തി ക്വാറന്റയിനിലാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അടച്ചുപൂട്ടലിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ കുടുങ്ങിപോയ തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും വിനോദസഞ്ചാരികളെയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. പ്രത്യേക ട്രെയിനുകള്‍ക്കായി പ്രത്യേക സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ ഈ തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. ട്രെയിന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളോടെയായിരുന്നു യാത്ര.
ഓരോ ട്രെയിനും യാത്രയ്ക്കിടെ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് 1,000 മുതല്‍ 1,200 വരെ ആളുകളെ മാത്രമാകും വഹിക്കുക. ബോര്‍ഡിംഗിന് മുമ്പ് എല്ലാ യാത്രക്കാരെയും കൊറോണ വൈറസ് ലക്ഷണങ്ങള്‍ക്കായി പരിശോധിക്കും. ലക്ഷണമില്ലാത്ത ആളുകള്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: