ലഖ്നൗ: കൊറോണ(കൊവിഡ് 19) വൈറസ് ബാധിച്ച് മരിച്ച ആളുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ക്വാറന്റീനിലായ ഡോക്ടര്‍ അവിടെ നിന്ന് രക്ഷപ്പെട്ട് ഓടാന്‍ ശ്രമിക്കവെ പോലീസ് പിടിയില്‍. ഓടിച്ചിട്ടാണ് ഡോക്ടറെ പോലീസ് പിടികൂടിയത്. ഡോക്ടറെ പോലീസ് പിടിക്കുന്നതും തിരികെ ക്വാറന്റൈനില്‍ എത്തിക്കുന്നതിന്റേയും വീഡയോ പുറത്ത് വന്നിരുന്നു. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം.
ക്വാറന്റൈനില്‍ നിന്ന് ഡോക്ടര്‍ പോകുന്നത് കണ്ട് പിന്നില്‍ നിന്ന് പോലീസുകാര്‍ വിളിച്ചെങ്കിലും അതിന് ചെവി കൊടുക്കാതെ അദ്ദേഹം ഓടുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ ഓടിയാണ് പോലീസുകാര്‍ ഡോക്ടറെ പിടികൂടി ക്വാറന്റൈനിലെത്തിച്ചത്.
കൊവിഡ് ബാധിച്ച് തിങ്കളാഴ്ച രാത്രി ഒരാള്‍ മരിച്ചതിനെത്തുടര്‍ന്ന് അന്നുമുതല്‍ വൃന്ദാവനിലെ ഡിസ്ട്രിക്റ്റ് കമ്പൈന്‍ഡ് ആശുപത്രി അടച്ചിരിക്കുകയാണ്. ക്വാറന്റീന് കേന്ദ്രത്തിലേക്കു മാറാന്‍ വിസമ്മതിച്ച ഡോക്ടര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം ആശുപത്രിയില്‍ത്തന്നെ സ്വയം ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഡോക്ടറുടെ നടപടിക്കെതിരെ ഐഎംഎ വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം, ഈ രോഗിയുമായി സമ്പര്‍ക്കം വന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള 13 ആരോഗ്യ പ്രവര്‍ത്തകര്‍ കൃഷ്ണ കുതീര് ക്വാറന്റീന് കേന്ദ്രത്തില്‍നിന്ന് ബുധനാഴ്ച രാത്രി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ക്വാറന്റീന് കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് സര്‍വാഗ്യ രാം മിശ്ര അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: