കോഴിക്കോട്: മാറാട് വീരബലിദാനികള്‍ക്ക് നാടിന്റെ ശ്രദ്ധാഞ്ജലി. മുസ്ലീം ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വീരബലിദാനികളുടെ സ്മരണ പുതുക്കി ഹിന്ദുഐ ക്യവേദിയുടെ നേതൃത്വത്തില്‍ സ്മൃതിദിനാചരണം നടന്നു.
മാറാട് അരയസമാജം ഓഫീസില്‍ നടന്ന ശ്രദ്ധാഞ്ജലിയില്‍ ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എ. വിനോദ് പുഷ്പാര്‍ച്ചന നടത്തി. ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണന്‍, അരയസമാജം പ്രസിഡന്റ് എ. കരുണാകരന്‍, അരയസമാജം കാരണവര്‍ ടി. ബാബു, ടി. ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു. ഇതേസമയം വീടുകളിലും പുഷ്പാര്‍ച്ചന നടന്നു. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഫേസ്ബുക്ക് ലൈവ് വഴി ശ്രദ്ധാഞ്ജലി പ്രഭാഷണം നടത്തി.
2003 മെയ് രണ്ടിന് വൈകിട്ട് ഏഴ് മണിയോടെയാണ് മാറാട് കടപ്പുറത്ത് മുസ്ലിം ഭീകരാക്രമണത്തില്‍ എട്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. ചോയിച്ചന്റകത്ത് മാധവന്‍, ആവത്താന്‍പുരയില്‍ ദേവദാസന്‍, പാണിച്ചന്റകത്ത് ഗോപാലന്‍, അരയച്ചന്റകത്ത് കൃഷ്ണന്‍, ചന്ദ്രന്‍, തെക്കെത്തൊടി പുഷ്പന്‍, തെക്കെത്തൊടി സന്തോഷ്, തെക്കെത്തൊടി പ്രീജി എന്നിവരാണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാറാട് കടപ്പുറത്ത് രാവിലെ നടക്കാറുള്ള ശ്രദ്ധാഞ്ജലി സദസ്സും ഹിന്ദുഐക്യവേദി സംഘടിപ്പിക്കുന്ന പൊതുപരിപാടികളും മാറ്റിവെച്ചിരുന്നു.
ചിത്രം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: