ന്യൂദല്‍ഹി : കോവിഡ് മഹാമാരിയില്‍ നിന്നും രാജ്യത്തെ 135 കോടി ജനങ്ങളെ സംരക്ഷിക്കുക വെല്ലുവിളിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അതിന് വേണ്ടി പോരാടുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൃത്യസമയത്ത് ലോക്ഡൗണ്‍ എര്‍പ്പെടുത്തുകയും സാമൂഹിക അകലം പാലിക്കുക നടപ്പിലാക്കുക ചെയ്തതോടെയാണ്് മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ രോഗ ബാധയെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചത്.
യുഎസില്‍ 60,000ത്തോളം ആളുകള്‍ വൈറസ് ബധിച്ച് മരിച്ചു. യൂറോപ്പിലും സമാനസ്ഥിതി തന്നെയാണ്. സാമൂഹിക അകലവും ലോക്ക് ഡൗണും കാരണമാണ് ഇന്ത്യയെ ഇതില്‍ നിന്നും രക്ഷിച്ചത്. ഈ രീതിയില്‍ തന്നെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
യുപിയില്‍ മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കൊറോണക്കെതിരായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണ്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. സ്കൂളുകളും, സിനിമാശാലകളും, മാളുകളും, മാര്‍ക്കറ്റുകളും അടച്ചുപൂട്ടി. മാര്‍ച്ച് 22 നാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. അതിന് മുമ്പ് തന്നെ യുപിയിലെ 16,17 ജില്ലകളില്‍ ലോക് ഡൗണ്‍ ആയിക്കഴിഞ്ഞിരുന്നു. നമ്മള് അതിജീവിക്കുക തന്നെ ചെയ്യുമെന്നും യോഗി പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മികവുറ്റ പ്രവര്‍ത്തനമാണ് ഉത്തര്‍പ്രേദശിനെ സുരക്ഷിതമായ സംസ്ഥാനമായി മാറ്റിയത്. ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ദിവസക്കൂലിക്കാരായ ആള്‍ക്കാര്‍ക്ക് വേണ്ടി 1000 രൂപ എക്സ്ഗ്രേഷ്യ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം യുപിയാണെന്നും യോഗി പറഞ്ഞു.
കൂടാതെ വൈറസ് രോഗികള്‍ക്കായി യുപിയില്‍ ഏഴ് ലക്ഷം ക്വാറന്റൈന് കിടക്കകളുണ്ട്. ഇത് രണ്ട് ദിവസത്തിനകം പത്ത് ലക്ഷമാക്കും. ഓരോ ചുവടും വെക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശമനുസരിച്ചാണ്. ടെലിഫോണിലൂടെയും വീഡിയോ കോണ്ഫറന്സിങ്ങിലൂടേയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. നോയിഡയും യുപിയും ഇപ്പോള്‍ സുരക്ഷിതമാമെന്നും യോഗി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: