ന്യൂദല്‍ഹി : രാജ്യത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട ദല്‍ഹി ന്യൂനപക്ഷ കമ്മിഷനെതിരെ രാദ്രോഹ കുറ്റത്തിന് കേസെടുത്തു. ദല്‍ഹി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോ. സഫറുള്‍ ഇസ്ലാം ഖാനെതിരെ കേസെടുത്തത്.
ഐപിസി സെക്ഷന്‍ 124എ(രാജ്യദ്രോഹം), 153എ(വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്ധയുണ്ടാക്കല്) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ദല്‍ഹി ജോയിന്റ് പോലീസ് കമ്മീഷണര്‍ നീരജ് താക്കൂറാണ് സഫറുല്‍ ഇസ്ലാം ഖാനെതിരെ കേസെടുത്തത്.
ഇന്ത്യയില്‍ ഇസ്ലാമോഫോബിയ ആണെന്നും, മുസ്ലിങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതായും പാക്കിസ്ഥാന് ചാര സംഘടനയായ ഐഎസിന്റെ നേതൃത്വത്തില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയെ അനുകൂലിച്ചായിരുന്നു ഖാന്റെ എഫ്ബി പോസ്റ്റ്. വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നതെന്ന് കണ്ടെത്തി അറബ് രാഷ്്ട്രങ്ങള്‍ വരെ തള്ളിയ റിപ്പോര്‍ട്ടുകളെ അനുകൂലിച്ചായിരുന്നു ഖാന്റെ പ്രസ്താവന.
അതേസമയം കേസെടുത്തതിനെ കുറിച്ച് പ്രതികരിക്കാന്‍ ഖാന് തയാറായില്ല. എഫ്ഐആര്‍ താന്‍ കണ്ടിട്ടില്ലെന്നും കണ്ടതിന് ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: