തിരുവനന്തപുരം:ഈ വര്‍ഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികള്‍ക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിമാന ടിക്കറ്റ് നിര്‍ബന്ധമല്ലെന്നും നാട്ടില്‍ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോര്‍ട്ട് പേജ് അപ്ലോഡ് ചെയ്താല്‍ മതിയെന്നും നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.
കാലാവധി കഴിയാത്ത വിസ, പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. ടിക്കറ്റിന്റെ പകര്‍പ്പ് ഇല്ല എന്ന കാരണത്താല്‍ അപേക്ഷ നിരസിക്കില്ല. മെയ് 5 വരെ അപേക്ഷ സ്വീകരിക്കു
കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളിൽ നിന്ന് 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളിൽ നിന്ന് 1,20,887 പേരും ഉൾപ്പെടെ മൊത്തം 5,00,059 പേരാണ് രജിസ്റ്റർ ചെയ്തത്.
മടക്കയാത്രയ്ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. 63839 പേരാണ് വെള്ളിയാഴ്ച വരെ രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലുള്ള നാല്പത്തി ഏഴായിരത്തിലധികം പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതരസംസ്ഥാന പ്രവാസി രജിസ്ട്രേഷനിൽ കണ്ണൂർ ജില്ലയിൽ നിന്ന് 15,279 പേർ രജിസ്റ്റർ ചെയ്തു. മലപ്പുറവും പാലക്കാടും ആണ് തൊട്ടുപിന്നിൽ.
മടങ്ങി വരുന്നതിന് ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ്. കർണാടക ,തമിഴ്നാട് മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഇതരസംസ്ഥാന പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: