ബെഗംളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത പ്രവാസി ആക്രമിക്കപ്പെട്ട സംഭവത്തെ ദേശീയ ശ്രദ്ധയിലെത്തിച്ച് ഉഡുപ്പി ചിക്കമഗളുരു എംപി ശോഭാ കരന്തലജെ. കുവൈത്തില്‍ ഡ്രൈവറായി ജോലിചെയ്യുന്ന പ്രവീണിനെ അക്രമിക്കുന്ന ദൃശ്യം #AttackOnModiSupporter എന്ന ഹാഷ്ടഗോടെ ട്വീറ്റ് ചെയ്തിരിക്കുകയാണ് കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറികൂടിയായ ശോഭാ കരന്തലജെ.
വളരെ ഭയപ്പെടുത്തിയ വാര്‍ത്ത. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് വീഡിയോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള ടാക്സി ഡ്രൈവര്‍ കുവൈത്തില്‍വെച്ച് ഇസ്ലാമിസ്റ്റ് തെമ്മാടികളാല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. ഞെട്ടിക്കുന്നതെന്തെന്നാല്‍, ഇയാളെ അക്രമിച്ചവരും കേരളത്തില്‍ നിന്നുള്ളവരാണ്. കരന്തലജെ ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാന്‍ സന്ദര്‍ശിച്ച വീഡിയോ ഷെയര്‍ ചെയതത് ചോദ്യം ചെയ്താണ് പത്തോളംപേര്‍ അടങ്ങുന്ന സംഘം താമസിച്ചിരുന്ന സ്ഥലത്തില്‍ അതിക്രമിച്ചുകയറി പ്രവീണിനെ മര്‍ദ്ദിച്ചത്. അക്രമികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ചര്‍ച്ചയാകുകയും ആഭ്യന്തര മന്ത്രാലയത്തില്‍ ഉള്‍പ്പെടെ പരാതി എത്തുകയും ചെയ്തതോടെ ആക്രമികള്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു.
വിഷയത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവീണ്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി.വി മുരളീധരന് കത്തെഴുതി. ആക്രമിച്ചവരുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പ്രവീണിന്റെ കത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രവീണിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: