ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം ഏല്‍പ്പിച്ച സാമ്പത്തിക ആഘാതം മറികടക്കാന്‍ പാചകവാതക വിലയില്‍ വന്‍കുറവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതു മൂന്നാമത്തെ പ്രാവശ്യമാണ് ഇത്തരത്തില്‍ പാചകവാതക വിലയില്‍ കുറവ് വരുന്നത്. 162.50 രൂപയാണ് ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്.
14.2 കിലോ ഭാരമുള്ള സബ്സിഡിയില്ലാത്ത സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 744 രൂപയില്‍ നിന്ന് 581.50 രൂപയായി കുറയും. ഡല്‍ഹിയിലെ വിലയ്ക്ക് അനുസൃതമായി മറ്റ് സംസ്ഥാനങ്ങളിലും വിലക്കുറവ് വരും. രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലെ പുതുക്കിയ വില ഇങ്ങനെ, മുംബൈയില്‍ 579 രൂപ, കൊല്‍ക്കത്തയില്‍ 584.50 രൂപ, ചെന്നൈയില്‍ 569.50 രൂപ. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ മാറ്റം വരുന്നതാണ്. എല്ലാ മാസവും ആദ്യ ദിവസമാണ് പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: