ന്യൂദല്‍ഹി: ഇന്ത്യ വേഗത്തില്‍ കൊറോണ മുക്തമാകുന്നുവെന്ന് കണക്കുകള്‍. വൈറസ് മുക്തമാകുന്നവരുടെ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. രണ്ടാഴ്ച മുന്‍പു വരെ 13.06% പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടതെങ്കില്‍ ഇപ്പോഴത് 25.19% ആയി വര്‍ധിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
രോഗം ബധിച്ചവരില്‍ 3.2 % ആണ് മരണ നിരക്ക്. മരിച്ചവരില്‍ 78% പേര്‍ക്കും മറ്റുപല ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, ശ്വാസകോശ രോഗം തുടങ്ങിയവയുള്ളവരാണ് മരിച്ചവരില്‍ അധികവും. കോവിഡ് ബാധിച്ചവരില്‍ 65% പുരുഷന്മാരും 35 % സ്ത്രീകളുമാണ്. 45 വയസ്സിനു താഴെയുള്ളവര്‍ 14% മാത്രം. 4060 ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം 34.8%. 60 വയസ്സിനു മുകളിലുള്ളവര്‍ 51.2 ശതമാനമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കൊറോണയ്ക്കെതിരെ ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കു വേണ്ടി പോരാടുന്നത് 1.2 കോടി ആരോഗ്യ പ്രവര്‍ത്തകരാണ് ഡോക്ടര്‍മാര്‍ (വെറ്ററിനറി-ദന്ത ഡോക്ടര്‍മാര്‍ അടക്കം), നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെകനീഷ്യന്മാര്, ഇതര ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ-അങ്കണവാടി പ്രവര്‍ത്തകര്‍, എന്‍എസ്എസ്-എന്‍സിസി അംഗങ്ങള്‍ എന്നിവരെല്ലാം ഉള്‍പ്പടെയാണിത്.
ഇവരില്‍ 42.7 ലക്ഷം പേര് (34 ശതമാനം) ഡോക്ടര്‍മാരും നഴ്സുമാരും ഫാര്‍മസിസ്റ്റുകളും ലാബ് ടെക്നീഷ്യന്മാരും പരിശീലനം ലഭിച്ച ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരും പെടുന്നു. ഇവരില്‍ 11.6 ലക്ഷം ഡോക്ടര്‍മാരും 17.5 ലക്ഷം നഴ്സുമാരും ഉണ്ട്. 82 ലക്ഷം പേര് ആശാ-അങ്കണവാടി പ്രവര്‍ത്തകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: