റിയാദ്: കൊറോണ വ്യാപനം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍
ഭാരത സര്‍ക്കാര്‍ പ്രവാസികള്‍ക്കായി കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായി സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കാന്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു. ഗൂഗിള്‍ ഫോംലൂടെ ആണ് വിവര ശേഖരണം.
ഇതൊരു വിവര ശേഖരണം മാത്രം ആണെന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല എന്നും എംബസി വ്യക്തമാക്കി.
ഇന്ത്യാ ഗവണ്മെന്റ് തീരുമാനമെടുക്കുമ്പോള്‍ പ്രവാസികളുടെ മടങ്ങി പോക്ക് സംബന്ധിച്ചു എംബസി പ്രഖ്യാപനം നടത്തും. ഓരോ വ്യക്തിയും പ്രേത്യേകം ഈ ഫോം വേണം സമര്‍പ്പിക്കേണ്ടത്. കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ ചേര്‍ക്കുന്നതിന് ഓരോ അംഗത്തിനും പ്രത്യേക ഫോം പൂരിപ്പിക്കണമെന്നു എംബസ്സി അഭ്യര്‍ത്ഥിച്ചു.
ഫോം പൂരിപ്പിച്ചുകഴിഞ്ഞാല്‍, ഇക്കാര്യത്തില്‍ എംബസിയിലേക്ക് കൂടുതല്‍ ഇ-മെയിലുകള്‍ അയക്കേണ്ട ആവശ്യമില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്
രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക്: https://t.co/K5Hbmr4cFP
പ്രതികരിക്കാൻ ഇവിടെ എഴുതുക: