റിയാദ് : അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ തൊഴിലിനായി രാജ്യത്തേക്ക് എത്താന്‍ കഴിയാത്ത വിദേശികളുടെ പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്തിട്ടുള്ള വിസകള്‍ റദ്ദാക്കിയതിന് ശേഷം വര്‍ക്ക് വിസ ഫീസ് മടക്കിനല്കാന് സൗദി അറേബ്യ ആരംഭിച്ചു.
മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം; വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയും ഏകോപനത്തോടെയും ആണ് ഈ സംവിധാനം ഒരുക്കുന്നത്.
സ്റ്റാമ്പ് ചെയ്ത വിസ റദ്ദാക്കലും റീഫണ്ടും മാര്‍ച്ച് 18 ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസ് നിര്‍ത്തലാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.
വിദേശ തൊഴിലാളികള്‍ക്കുള്ള വിസകള്‍ സ്വകാര്യമേഖലകള്‍ക്ക് അനുവദിക്കുകയും അവരുടെ പാസ്പോര്ട്ടുകള് സ്റ്റാമ്പ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനാല്‍ ഈ തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.
സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1351 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്തോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 22753 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആകെ മരണസംഖ്യ 162 ആയി. 3163 പേര് ഇതുവരെ സുഖം പ്രാപിച്ചു.
രാജ്യ തലസ്ഥാനമായ റിയാദില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. റിയാദില്‍ 440, മക്കയില്‍ 392, ജിദ്ദയില്‍ 120, മദീനയില്‍ 119, ദമ്മമില്‍ 110 എന്നിങ്ങനെയാണ് ഇന്ന് കൊറോണ വ്യാപനം കൂടുതല്‍ ആയി രേഖപ്പെടുത്തിയിട്ടുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: