കുവൈറ്റ് സിറ്റി – താമസ കുടിയേറ്റ നിയമലംഘകര്‍ക്കായി കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ചു. ഒരു ലക്ഷത്തി അറുപതിനായിരം വിദേശികള്‍ രാജ്യത്ത് അനധികൃതരായി തുടരുന്നതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. പതിമൂന്നായിരം ഇന്ത്യാക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
രാജ്യത്ത് നിയമലംഘകരായി കഴിഞ്ഞവര്‍ക്കായി പ്രഖ്യാപിച്ച് പൊതുമാപ്പ് ഇന്ന് അവസാനിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ചു താമസ കുടിയേറ്റ നിയമം ലംഘിച്ചു 1, 60, 000 വിദേശികളാണ് രാജ്യത്ത് തുടരുന്നത്. ഇവരില്‍ 40,000 ഇന്ത്യാക്കാരുണ്ടെന്നാണ് വിവരം. നിലവില്‍ 13,000 ഇന്ത്യാക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായാണ് കണക്കുകള്‍. പാസ്പോര്‍ട്ട് രേഖകളുണ്ടായിരുന്ന 6000 പേര് നേരിട്ടും, ഇന്ത്യന്‍ എന്പസിവഴി ഔട്ട്പാസിന് 7600 പേരുമാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷിച്ചത്. ഇന്ത്യയിലേക്ക് വിമാനസര്‍വ്വീസ് തുടരുന്നതനുസരിച്ച് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി ഇന്ത്യന്‍ എന്പസി ആവശ്യം ഉന്നയിക്കും.
നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ അതാത് രാജ്യങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നതനുസരിച്ചു നാട് കടത്തുന്നതിനാണ് തീരുമാനം. ഇന്ത്യയിലേക്ക് മെയ് 5 മുതല്‍ കുവൈത്ത് ഐര്‍വേസ്, ജസീറ ഐര്‍വേസ് വിമാനങ്ങളില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരെ ഇന്ത്യയില്‍ എത്തിക്കുന്നതിനാണ് ആലോചിക്കുന്നത്.
കുടിയേറ്റ നിയമലംഘകരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴയും ശിക്ഷയും ഒഴിവാക്കി സര്‍ക്കാര്‍ ചെലവിലാണ് അതത് രാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: