ന്യൂദല്‍ഹി: ആരാധകരുടെ ആരോഗ്യം സംരക്ഷിക്കാനായി അടച്ചിട്ട സ്റ്റേഡിയത്തിലും കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന് അജിങ്ക്യ രഹാനെ. കൊറോണ മഹാമാരിയെ തുടര്‍ന്ന് ലോകം ലോക്ഡൗണിലാണ്. അതിനാല്‍ ഐപിഎല്‍ അടക്കമുള്ള കായിക മത്സരങ്ങള്‍ കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുന്നത് ആലോചിക്കണം.
ഐപിഎല്ലോ മറ്റ് കായിക മത്സരങ്ങളോ കാണികളെ കൂടാതെ നടത്തുന്നതില്‍ ഒരു കുഴപ്പവുമില്ല. നമ്മള് എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ശൂന്യമായ സ്റ്റേഡിയത്തില്‍ കളിച്ചിട്ടുളളവരാണ്. ആരാധകരില്ലെങ്കില്‍ നമ്മള് ഒന്നുമല്ല എന്നത് ശരിതന്നെ. അതിനാല്‍ അവരുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കണം. വീട്ടിലിരുന്ന് കളികാണാന്‍ അവസരം ലഭിച്ചാലും ആരാധകര്‍ക്ക് അത് സന്തോഷമാകുമെന്ന് രഹാനെ പറഞ്ഞു.
ദല്‍ഹി ക്യാപിറ്റല്‍സ് ബാറ്റ്സ്മാനായ രഹാനെ ഫ്രാഞ്ചൈസി ഓഫീഷ്യല്സുമായുള്ള ഇന്‍സ്റ്റഗ്രാം തത്സമയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രഹാനെ.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പതിമൂന്നാമത് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. മഹാമാരി ഒഴിയാതെ ഐപിഎല്‍ മത്സരങ്ങള്‍ നടക്കാനുള്ള സാധ്യത കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: