കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദൂബായിയില്‍ നിന്നെത്തിയ ഉദുമ സ്വദേശിയായ 41 വയസ്സുളള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 1795 പേര് നീരീക്ഷണത്തിലുണ്ട്. വീടുകളില്‍ 1764 പേരും ആശുപത്രികളില്‍ 31 പേരുമാണ് നിരീക്ഷണത്തിലുള്ളത്. തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ 4436 സാമ്പിളുകളാണ് ആകെ അയച്ചത്. 3630 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. 473 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
ഇന്നലെ പുതുതായി 6 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 167 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. 230 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് ഇന്ന് രണ്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ജില്ലയില്‍ 11 പോസിറ്റീവ് കേസുകളാണുള്ളത്. 93.8 ശതമാനമാണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: