തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി 201 രാജ്യങ്ങളില്‍ നിന്നായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന് സംവിധാനത്തില്‍ 3,53,468 പേര് രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തത് യു എ ഇയില്‍ നിന്ന് 1,53,660 പേര്. സൗദി അറേബ്യയില്‍ നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫു നാടുകളില്‍ നിന്നാണ്.
യു കെയില്‍ നിന്ന് 2112 പേരും അമേരിക്കയില്‍ നിന്ന് 1895 പേരും ഉക്രൈയിനില്‍ നിന്ന്1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
താല്ക്കാലികമായ ആവശ്യത്തിനു പോയി അവിടെ കുടുങ്ങിപോയവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍ എന്നിവര്‍ക്കാണ് ഏറ്റവും മുന്‍ഗണന. അവിടെ വീട് എടുത്ത് താമസിക്കുന്നവര്‍ നാട്ടിലെ ബന്ധുക്കളെ കാണാനായി വരുന്നതൊക്കെ പിന്നീട് ആലോചിക്കാമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷതീയതി മെയ് അഞ്ച് വരെ നീട്ടി. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുകയും ലോക്ക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് മടങ്ങിപോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വിസാകാലാവധി കഴിഞ്ഞവര്‍ക്കുമാണ് 5000 രൂപയുടെ ധനസഹായം ലഭിക്കുക.
ഇതരസംസ്ഥാന പ്രവാസികള്‍ക്കായി ബുധനാഴ്ച ആരംഭിച്ച നോര്‍ക്ക രജിസ്ട്രേഷന് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തത് 94483 പേരാണ്. കര്‍ണാടകയില്‍ 30576, തമിഴ്നാട് 29181, മഹാരാഷ്ട്ര 13113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സംസ്ഥാനം തിരിച്ചുള്ള കണക്ക്:
തെലുങ്കാന3864, ആന്ധ്രാപ്രദേശ്2816, ഗുജറാത്ത്2690, ഡല്‍ഹി2527, ഉത്തര്‍പ്രദേശ് 1813, മധ്യപ്രദേശ്1671, രാജസ്ഥാന്860, ഹരിയാന689, പശ്ചിമ ബംഗാള്‍650, ഗോവ632, ബീഹാര്‍605, പഞ്ചാബ്539, പുതുച്ചേരി401, ചത്തീസ്ഗഡ്248, ഝാര്‍ഖണ്ഡ്235, ഒഡീഷ212, ഉത്തരാഖണ്ഡ്208, ആസ്സാം181, ജമ്മു കാശ്മീര്‍149, ലക്ഷദ്വീപ്100, ഹിമാചല്‍ പ്രദേശ്90, അരുണാചല്‍ പ്രദേശ്87, ആന്‍ഡമാന്‍ നിക്കോബര്‍84, ദാദ്ര നാഗര്‍ഹവേലി & ദാമന്‍ ദിയു70, മേഘാലയ50, ചണ്ഢീഗഡ്45, നാഗാലാന്‍ഡ്31, മിസ്സോറാം21, സിക്കിം17, ത്രിപുര15, മണിപ്പൂര്‍12, ലഡാക്ക്1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: