ബെംഗളൂരു: കൊറോണയെ തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിലൂടെ വൈറസിന്റെ വ്യാപനം കുറയ്ക്കാന്‍ രാജ്യത്തിന് സാധിച്ചുവെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര് നാരായണമൂര്‍ത്തി. ഇതുവരെ 31,000 ആളുകള്‍ കൊവിഡ് 19 പോസിറ്റിവാണ്. 1008 മരണങ്ങളാണുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ മൊത്തം പോസിറ്റീവ് കേസുകളില്‍ 0.25-0.5 ശതമാനമാണ് മരണനിരക്ക്. ഇത് വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണ്‍ അധികനാള്‍ തുടരാനാകില്ല. കൊറോണവൈറസ് എന്ന സാഹചര്യത്തെ രാജ്യം അംഗീക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ഇറ്റി അണ്‍വയേര്‍ഡ്- റീഇമാജിനിംഗ് ബിസിനസ്’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നാരായണമൂര്‍ത്തി.
മിക്ക ബിസിനസുകള്‍ക്കും 15-20 ശതമാനം വരുമാനം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയെയും ജിഎസ്ടിയെയും ബാധിക്കും. കൊവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വാക്സിന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇത് ഇന്ത്യന്‍ ജീനുകള്‍ക്ക് അനുയോജ്യമായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന ആശങ്കയും നാരായണമൂര്‍ത്തി പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: