കൊച്ചി: ലോക്ഡൗണ്‍ കാലത്ത് രാജേഷ് ചെയ്തിങ്ങനെയാണ്; രാജ്യത്തെ വന്‍ വിപത്തില്‍നിന്ന് രക്ഷിച്ച പ്രധാനമന്ത്രി മോദിയെ ഉള്ളം കൈയില്‍ ഒതുക്കി. മോദിയുടെ മനോഹര ശില്‍പ്പം സാമൂഹ്യ മാധ്യമത്തിലൂടെ അവതരിപ്പിച്ചു.
മോദിയെ കുറുക്കിയെടുത്തു ഈ കടമ്മനിട്ടക്കാരന്‍. മണ്ണുകുഴച്ച് ശില്‍പ്പത്തിന്റെ കാതലുണ്ടാക്കി. പിന്നെ വെള്ള നൂല്കൊണ്ട് നരച്ച താടിയും മുടിയുമുണ്ടാക്കി. അസല്‍ കണ്ണാടിയും നിര്‍മിച്ച് മൂക്കത്ത് വെച്ചു. രണ്ടു ദിവസമേ വേണ്ടി വന്നുള്ളു ഇതിന്.
പെയിന്റും മറ്റു വസ്തുക്കളും കിട്ടാതായി. ലോക്ഡൗണ്‍ ഇളവിനിടെ തുറന്ന കടയില്‍നിന്ന് നിറം സംഘടിപ്പിച്ചു. കോട്ടിന് ചായം പൂശി. മുഖവും മിനുക്കി. സ്വന്തം ഹീറോയെ നോക്കി നിന്നപ്പോള്‍ രാജേഷിന് അഭിമാനം.തക്കസമയത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ വഴി ജനകോടികളുടെ ജീവന് രക്ഷിച്ച പ്രധാനമന്ത്രിക്ക് തന്നാല്‍ ആവുംവിധം അഭിവാദ്യം അര്‍പ്പിക്കല്‍, അത്രയേ കരുതിയുള്ളൂ ഈ കലാകാരന്.
പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടക്കാരനായ രാജേഷ് കുമാര്‍. പി, ഇപ്പോള്‍ ആറന്മുളയിലാണ് താമസം. കുറേക്കാലം അബുദാബിയിലായിരുന്നു. അമ്മയുടെ ആരോഗ്യ പ്രശ്നമൊക്കെ കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ എറണാകുളത്ത് ഇടപ്പള്ളിയില്‍ ബ്യൂട്ടീക് ഷോപ്നടത്തുന്നു. ചിത്രം, ശില്‍പ്പം, കരകൗശലം ഒക്കെയാണ് പ്രിയം. നാലുവര്‍ഷം മുമ്പ്, പ്രധാനമന്ത്രി ആരാധന മൂത്ത് മോദി, മോദി എന്നു മലയാളത്തില്‍ ആവര്‍ത്തിച്ചെഴുതി രാജേഷ് ഒരു ചിത്രം വരച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: