ന്യൂദല്‍ഹി: നീരവ് മോദി, മെഹുല്‍ ചോക്സി, വിജയ് മല്ല്യ എന്നിവരില്‍ നിന്ന് മോദി സര്‍ക്കാര്‍ ഇതുവരെ കണ്ടുകെട്ടിയത് 18,332.7 കോടി രൂപയാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്. വായ്പാ കുടിശിക വരുത്തിയവരെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രധനമന്ത്രിയുടെ പ്രസ്താവന. അമ്പതു കമ്പനികളുടെ 68,607 കോടിരൂപ എഴുതിത്തള്ളിയെന്ന ചില മാധ്യമങ്ങളുടെ തെറ്റായ പ്രചാരണം കേന്ദ്രധനമന്ത്രി തുറന്നുകാട്ടി.
2015 മുതല്‍ 50കോടി രൂപയ്ക്ക് മുകളിലുള്ള വായ്പാ കുടിശിക കേസുകളില്‍ കര്‍ശനമായ കണ്ടുകെട്ടല്‍ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. മോദി സര്‍ക്കാര്‍ വായ്പാ കുടിശിക വരുത്തിയവര്‍ക്കെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമായി 9,967 റിക്കവറി സ്യൂട്ടുകളും 3,515 എഫ്ഐആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകളുടെ മോശം വായ്പകള്‍ മുഴുവനും നല്‍കിയത് കോണ്‍ഗ്രസ് ഭരണകാലത്താണ്. 2009-10,2013-14 കാലത്ത് പൊതുമേഖലാ ബാങ്കുകള്‍ റൈറ്റ് ഓഫ് വായ്പാ ചെയ്ത കുടിശിക 1,45,226 കോടി രൂപയായിരുന്നു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന് തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. റൈറ്റ് ഓഫ് എന്നാല്‍ എന്താണെന്ന് കോണ്‍ഗ്രസ് എംപി
രാഹുല്‍ ഡോ. മന്മോഹന്സിങിനോട് ചോദിക്കുന്നത് നന്നായിരിക്കുമെന്നും നി
ര്‍മലാ സീതാരാമന് പരിഹസിച്ചു. റൈറ്റ് ഓഫ് എന്നാല്‍ വായ്പ എഴുതിത്തള്ളല്‍ അല്ല, ബാലന്‍സ്ഷീറ്റ് ക്രമീകരണം മാത്രമാണ്. വായ്പാ കുടിശിക വരുത്തിയവരുടെ ആസ്തികള്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. വായ്പാ കുടിശിക വരുത്തിയ പ്രധാന കേസുകളെല്ലാം യുപിഎ സര്‍ക്കാരിന്റെ ഫോണ്‍ വായ്പ (ബാങ്കുകള്‍ക്ക് വായ്പ കൊടുക്കാന്‍ രാഷ്ട്രീയ നി
ര്‍ദേശം നല്കിയ സംഭവം)യുടെ കാലത്തെയാണെന്നും ധനമന്ത്രി ആരോപിച്ചു.
മനപ്പൂര്‍വ്വമായ വീഴ്ച വരുത്തിയ അമ്പത് പേരുടെ വായ്പ എഴുതിത്തള്ളിയ തുകയുടെ ബാങ്ക് തിരിച്ചുള്ള വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മറച്ചുപിടിച്ചെന്ന രാഹുലിന്റെ ആരോപണവും നി
ര്‍മലാ സീതാരാമന് തള്ളി. രാഹുല്‍ ഗാന്ധിയുടെ മാര്‍ച്ച് 16ലെ ലോക്സഭാ ചോദ്യം നമ്പര്‍ 305 നുള്ള ഉത്തരത്തിനുള്ള അനുബന്ധമായി ഈ വിവരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി മറുപടി നല്കി. ചോദ്യം ചോദിച്ചതിന് നല്കിയ മറുപടി പോലും രാഹുല്‍ ശ്രദ്ധിച്ചിട്ടില്ലെന്ന് ബിജെപി പരിഹസിച്ചു.
പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുന്ന പ്രധാന മൂന്ന് കേസുകളില്‍ മോദി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഇപ്രകാരമാണ്.
നീരവ് മോദി കേസ്: നീരവ് മോദിയില്‍ നിന്ന് 2,387 കോടി രൂപയില്‍ കൂടുതല്‍ വിലയുള്ള സ്ഥാവര ജംഗമ വസ്തുവകകള്‍ ഇതുവരെ പിടിച്ചെടുത്തു. (കണ്ടുകെട്ടല്‍ 1,898 കോടി രൂപയും പിടിച്ചെടുക്കല്‍ 489.75 കോടി രൂപയും). 961.47 കോടി രൂപയുടെ വിദേശ സ്വത്തും ഇതില്‍ പെടുന്നു. 53.45 കോടി രൂപയ്ക്ക് ആഡംബര വസ്തുക്കള്‍ ലേലം ചെയ്തു. നീരവ് മോദി ഇന്ന് യുകെയിലെ ജയിലിലാണ്.
മെഹുല്‍ചോക്സി കേസ്: 67.9 കോടി രൂപയുടെ വിദേശ അറ്റാച്ച്മെന്റ് ഉള്‍പ്പെടെ 1,936.95 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. ഇതുവരെ നടന്നു. 597.75 കോടി രൂപ പിടിച്ചെടുത്തു. റെഡ് കോര്‍ണ്ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കുറ്റവാളിയെ കൈമാറാനുള്ള അഭ്യര്‍ത്ഥന ആന്റിഗ്വയിലേക്ക് അയച്ചു. ഒളിച്ചോടിയ കുറ്റവാളിയായി മെഹുല്‍ ചോക്സിയെ പ്രഖ്യാപിക്കുന്നതിനുള്ള വാദം അവിടെ നടക്കുന്നു.
വിജയ്മല്ല്യ കേസ്: അറ്റാച്ച്മെന്റ് സമയത്ത് ആകെ മൂല്യം 8,040 കോടി രൂപയും പിടിച്ചെടുക്കല്‍ 1,693 കോടി രൂപയുമായിരുന്നു. പിടിച്ചെടുക്കുന്ന സമയത്ത് ഷെയറുകളുടെ മൂല്യം 1,693 കോടി രൂപയായിരുന്നു. ഒളിച്ചോടിയ കുറ്റവാളിയായി മല്ല്യയെ പ്രഖ്യാപിച്ചിട്ടുണ്ട്. കൈമാറാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് യുകെ ഹൈക്കോടതി മല്ല്യയെ കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: