മുംബൈ: ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടതായി മുന്‍ നായകന് എ.ബി. ഡിവില്ലിയേഴ്സ്. മികച്ച ഫോമിലാണെന്ന് ഉറപ്പാക്കിയശേഷമേ വീണ്ടും ദക്ഷിണാഫ്രിക്കന്‍ ജേഴ്സി അണിയൂയെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.
അടിപൊളി ബാറ്റ്സമാനായ ഡിവില്ലിയേഴ്സ് 2018 മെയിലാണ് എല്ലാത്തരം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പക്ഷെ പന്നീട് അദ്ദേഹം തിരിച്ചുവരുമെന്ന അഭ്യൂഹം പരന്നു.
വീണ്ടും ദക്ഷിണാഫ്രിക്കയെ നയിക്കുമോയെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ചോദിക്കുന്നുണ്ട്. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാന്‍ കഴിയുമെന്ന് തോന്നിയാലേ തിരിച്ചുവരൂ. പ്രധാന കാര്യം ഫോം തന്നെ. തനിക്ക് തൊട്ടടുത്തുള്ള കളിക്കാരനെക്കാള്‍ മികവ് കാട്ടാന്‍ കഴിയണം. ടീമില്‍ സ്ഥാനം നേടാന്‍ താന്‍ യോഗ്യനാണെന്ന് മനസിലാക്കിയാലേ ദേശീയ ടീമിലേക്ക്് തിരിച്ചുവരൂ, ഡിവില്ലിയേഴ്സ് സ്റ്റാര്‍ സ്പോര്‍ട്സ് ഷോയില്‍ പറഞ്ഞു.
ഓസ്ട്രേലിയയില്‍ ഈ വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക്് ഡിവില്ലിയേഴ്സിനെ പരിഗണിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എന്ന് പു
നരാരംഭിക്കുമെന്ന് പറയാനാവില്ലെന്ന്് ഡിവില്ലിയേഴ്സ് പറഞ്ഞു. മുപ്പത്തിയാറുകാരനായ ഡിവില്ലിയേഴ്സ് 114 ടെസ്റ്റും 228 ഏകദിനങ്ങളും 78 ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: