കൊച്ചി: ചരക്ക് ലോറി ഡ്രൈവര്‍മാരുടെയും തൊഴിലാളികളുടെയും ഇടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലയിലെ 10 പ്രധാന മാര്‍ക്കറ്റുകളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചു.
എറണാകുളം, തൃപ്പുണിത്തുറ, ആലുവ, പറവൂര്‍, അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, മരട്, വാഴക്കുളം, എന്നീ മാര്‍ക്കറ്റുകളിലാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെയെത്തുന്ന ലോറി ഡ്രൈവര്‍മാരുടെയും മറ്റ് തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിച്ച് കണ്ട്രോള് റൂമിലേക്ക് അയക്കും. കണ്ട്രോള് റൂമില്‍ നിന്ന് ഇവരെ ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കും. ഇന്ന് 10 പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 80 ചരക്ക് ലോറികളുടെയും വിവരങ്ങള്‍ കണ്ട്രോള് റൂമില്‍ നിന്ന് ഫോണ്‍ വഴി ശേഖരിച്ചു. കൂടാതെ ജില്ലയിലെ പ്രധാന പ്രട്രോളിയം സംഭരണ ശാലകളില്‍ എത്തിയ 20 ടാങ്കര്‍ ലോറി ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു.
സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനായി ജില്ലയില്‍ നിന്ന് ഇതുവരെ 201 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 26 എണ്ണത്തിന്റ പരിശോധന ഫലങ്ങളാണ് ലഭിച്ചത് ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 175 പരിശോധന ഫലങ്ങളാണ് ലഭിക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: