തിരുവനന്തപുരം: കൊറോണ(കൊവിഡ് 19) പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടെന്നും കണക്കുകള്‍ കുറച്ചു കാട്ടി നമ്പര്‍ വണ്‍ എന്ന് വീമ്പടിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
രോഗികളുടെ ശരിയായ കണക്കുകള്‍ പുറത്തുവരുന്നില്ല. രോഗം സ്ഥിരീകരിക്കുന്നവരുടെ വിവരങ്ങള്‍ യഥാസമയം പുറത്തുവിടാതിരിക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വരെ അതിനായി കാത്തിരിക്കേണ്ടിവരുന്നതായി സുരേന്ദ്രന് പറഞ്ഞു. കണക്കുകള്‍ കുറച്ചുകാണിച്ച് കേരളം നമ്പര്‍ വണ്ണാണെന്ന് വീമ്പടിക്കാനാണത്. ഇത് വലിയ അപകടത്തിലേക്കാണ് എത്തിക്കുക. ഇത്തരം വീഴ്ചകളാണ് കേന്ദ്രമന്ത്രി വി.മുരളീധരന് ചൂണ്ടിക്കാട്ടിയതെന്നും സുരേന്ദ്രന് വിശദീകരിച്ചു.
പാലക്കാടും ഇടുക്കിയിലും ഇത്തരം വിഷയങ്ങളുണ്ടായി. പാലക്കാട് ഒരു പോലീസുദ്യോഗസ്ഥന് കൊവിഡ് ഉണ്ടെന്ന് തെളിഞ്ഞതു നാലു ദിവസം മുമ്പാണ്. എന്നാല്‍ മുഖ്യമന്ത്രി ഇതുവരെ അത് പ്രഖ്യാപിച്ചില്ല.
കൊവിഡ് ടെസ്റ്റുകളുടെ കാര്യത്തില്‍ കേരളം വളരെ പിന്നിലാണെന്നത് വസ്തുതയാണ്. ഇതുവരെ ഇരുപത്തിമൂവായിരത്തോളം സാമ്പിളുകള്‍ മാത്രമാണ് കേരളം പരിശോധിച്ചത്. പരിശോധിച്ച വ്യക്തികളുടെ എണ്ണം പുറത്തുവിട്ടിട്ടില്ലെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: