സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ പ്രണയം നടിച്ച് കുടുക്കി ലക്ഷങ്ങള്‍ തട്ടിയ യുവാവ് ചെന്നെയില്‍ അറസ്റ്റില്‍. ചെന്നൈയിലെ ഒരു ഡോക്ടറുടെ പരാതിയില്‍ 26 വയസുള്ള കാശി എന്ന യുവാവ് പോലീസ് പിടിയിലാകുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയുമായി മെസേജ് അയച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. ഇയാള്‍ക്കെതിരെ നിരവധി പേര്‍ പരാതിപ്പെട്ടെങ്കിലും ഇതുവരെ പിടികൂടാനായില്ല. തനിക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഗായിയ ചിന്മയി നേരത്തെ പരാതിപ്പെട്ടിരുന്നു. കാശി പിടിയിലായതോടെ ചെന്നെയിലെ കുറേയേറെ സ്ത്രീകള്‍ക്ക് സമാധാനമായിട്ടുണ്ടാകുമെന്ന് അവര്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കാശിയും ഡോക്ടറായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഡോക്ടറില്‍ നിന്നും ഈ ചെറുപ്പക്കാരന്‍ ഏഴു ലക്ഷം രൂപയോളം പല അവസരങ്ങളിലായി കൈപ്പറ്റിയിരുന്നു. ചിക്കന്‍ ഫാം ഉടമയുടെ മകനായ യുവാവ് ഇതിനു മുമ്പും ഇത്തരത്തില്‍ നിരവധി യുവതികളെ കബളിപ്പിച്ച് അവരറിയാതെ ഫോട്ടോകളും വീഡിയോകളും ഷൂട്ട് ചെയ്ത് അവ വച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇത്തരത്തില്‍ ചെന്നൈയിലെയും വടക്കേ ഇന്ത്യയിലെയും നിരവധി പെണ്‍കുട്ടികളെ കബളിപ്പിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
യുവാവിന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും ക്യാമറകളുമെല്ലാം പോലീസ് പിടിച്ചെടുത്തിട്ടുണ്ഡ്. ഇയാളെപ്പറ്റി നിരവധി സ്ത്രീകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഒടുവില്‍ ഇയാള്‍ ജയിലിലായെന്നും ചിന്മയി ട്വീറ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ നഗ്നചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെട്ട് ഒരു യുവാവ് ചിന്‍മയിക്ക് സന്ദേശം അയച്ചിരുന്നു. സന്ദേശത്തിന് ചിന്‍മയി രസകരമായ മറുപടിയാണ് നല്‍കിയത്. ന്യൂഡ് ലിപ്സ്റ്റികുകളുടെ ചിത്രം അയച്ചു കൊടുത്താണ് ചിന്‍മയി അയാളുടെ അത്യാഗ്രഹം തീര്‍ത്തിരിക്കുന്നത്. ഇത് അവര്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: