കൊറോണ(കൊവിഡ് 19) വൈറസിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും ദീര്‍ഘകാലം ഈ അണുബാധ ഉണ്ടാകുമെന്നും ചൈനയിലെ ശാസ്ത്രജ്ഞര്‍. കാലാവസ്ഥ അനുസരിച്ച് പകര്‍ച്ച വ്യാധിപോലെ പടരുന്നതാണ് ഈ രോഗമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ഒരു മഹാമാരിയായി ഇത് മനുഷ്യരെ ചുറ്റിപ്പറ്റി കൂടുമെന്നും കാലാനുസൃതമായി മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കുന്ന ഒരു പകര്‍ച്ചവ്യാധി ആകാന്‍ സാദ്ധ്യതയുണ്ടെന്നും ചൈനയിലെ അപ്പെക്സ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിലെ പത്തോജന്‍ ബയോളജി ഡയറക്ടര്‍ ജിന്‍ ക്വി പറഞ്ഞു.
പുതിയ കൊവിഡ് വൈറസ് ശൈത്യകാലത്തടക്കം പകരുമെന്നും യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അലര്‍ജി ആന്റ് ഇന്ഫക്ഷന് ഡിസീസസ് ശാസ്ത്രജ്ഞരും മറ്റ് വിദഗ്ദ്ധരുമടക്കം അഭിപ്രായപ്പെടുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം 300,000 മുതല്‍ 650,000 ആളുകള്‍ വരെ കാലാവസ്ഥ വ്യതിയാനംമൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധി ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.
രോഗലക്ഷണം ഇല്ലാത്തവരിലും കൊവിഡ് പടരുന്നുണ്ട്. ഇത്തരത്തില്‍ പടരുമ്പോള്‍ രോഗനിര്‍ണയം നടത്തുന്നതില്‍ പരിമിതിയുണ്ടാകും. എല്ലാവരും സ്വയം സംരക്ഷണത്തില്‍ ഏര്‍പ്പെടേണ്ടതാണ്. സാര്‍സ് -കൊവ് 2 നിലനില്‍ക്കുമെന്ന് ഇന്ത്യയിലെ പൊതുജനനാരോഗ്യ വിദഗ്ദ്ധരും വ്യക്തമാക്കുന്നു. വൈറസ് എന്താലും ഇവിടത്തന്നെയുണ്ടാകും. സംക്രമണ നിരക്ക് വളരെ കൂടുതലാണ്. രോഗലക്ഷമങ്ങളില്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നതിനാല്‍ എവിടെ നിന്നു പടരുന്നു എന്ന് കണ്ടെത്തല്‍ ബുദ്ധിമുട്ടാവുന്നു. ഇത് ഒരു നീണ്ട കാലയളവില്‍ സമൂഹത്തില്‍ നിലനില്‍ക്കുമെന്ന് ഗാന്ധി നഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ദിലീപ് മവാലങ്കര്‍ പറയുന്നു.
സാര്‍സ് നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഗുരുതരമായി ശ്വസന തകരാറ് സംഭവിക്കുകയും ചെയ്യുന്നു. പിന്നീട് ഐസൊലേറ്റ് ചെയ്യുന്നു. ഇവ രണ്ടും രണ്ട് തരം വൈറസുകളാണ്. ഒന്ന് സാര്‍സ് -കൊവ് 2, മറ്റൊന്ന് സാര്‍സ് -കൊവ്. സ്വഭാവങ്ങളും വ്യത്യാസമുണ്ട്. 44% ലക്ഷണങ്ങലില്ലാതെയാണ് പടരുന്നത്. ഏപ്രില്‍ 15ന് നേച്ചറല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മറ്റ് കൊവിഡ് വൈറസുകളെക്കാള്‍ സാര്‍സ് കൊവിഡ് എന്തുകൊണ്ട് വേഗത്തില്‍ പടരുന്ന് എന്ന് വ്യക്തമാക്കുന്നുണ്ട്.
സാര്‍സില്‍ ശ്വാസ കോശ അണുബാധ മാത്രമാണ് ഉണ്ടാകുന്നത്. എന്നാല്‍ സാര്‍സ് 2 കൊവ് ശ്വാസകോശത്തിന് മുകളില്‍ നിന്നും ആരംഭിക്കുന്നതിനാല്‍ സംസാരിക്കുമ്പോഴും ഉമിനീരിലൂടെയും രോഗം പകരാം. ദ്രാവകരൂപത്തിലും വൈറസ് കാണാം. സാര്‍സിന്റെ കാര്യത്തില്‍ വിമാനത്താവളത്തിലെ സ്ക്രീനിംഗ് ഉചിതമായിരുന്നു. എന്നാല്‍ സാര്‍സ് കൊവ് 2 അനുയോജ്യമല്ലെന്ന് മുതിര്‍ന്ന വൈറോളജിസ്റ്റും ഡോ.ജേക്കബ് ജോണ്‍ പറഞ്ഞു.
സാര്‍സ് കൊവ്2 ലക്ഷണത്തിന്റെ തുടക്കത്തില്‍ത്തന്നെ ചുമയിലൂടെ വൈറസ് പുറന്തള്ളുന്നുണ്ട്. ഇത് മറ്റുള്ള വരിലേക്ക് പെട്ടെന്ന് പകരും. പ്രതിരോധ ശേഷി ഇകല്ലാത്ത ആളുകളെ കൂടുതല്‍ ബാധിക്കും. ദീര്‍ഘനാള്‍ പ്രതിരോധ ശേഷി നല്കുന്ന വാക്സിന് ലഭിക്കുകയാണെങ്കില്‍ ഒരുപക്ഷെ രോഗം പടരുന്നത് ഒഴിവാക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സപ്തംബര്‍ വരെയുള്ള കാലയളവില്‍ 2.5 ശതമാനം കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബറില്‍ രണ്ടാമത്തെ സാദ്ധ്യതയുണ്ട്. മുമ്പ് സ്വീകരിച്ച നടപടികള്‍ രാജ്യങ്ങള്‍ അപ്പോഴേക്കും ഫലപ്രദമാക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. കൂടുതല്‍ കൊവിഡ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത്ത ഡിസംബറിലും ഏപ്രില്‍, മേയ് മാസങ്ങള്‍ക്കിടയിലാണെന്നും ജനുവരി ഫെബ്രുവരിയില്‍ പീക്ക് ചെയ്തെന്നും ഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: