ലഖ്നൗ: കോവിഡ് വ്യാപനം മൂലം ലോകമെമ്പാടും വ്യവസായ-വാണിജ്യ രംഗത്ത് കനന്ന തിരിച്ചടി നേരിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം ഈ മേഖലയില്‍ കുതിച്ചുച്ചാട്ടത്തിന് ഒരുങ്ങുന്നു. കോവിഡ് ഭീഷണിയെ തുടര്‍ന്ന് നിരവധി വിദേശകമ്പനികള്‍ ഇന്ത്യയിലേക്ക് ചേക്കാറാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതാ നൂറുകണക്കിന് അമേരിക്കന്‍ കമ്പനികള്‍ ചൈനയിലെ നിക്ഷേപം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് ചുവടുമാറ്റുന്നു. ഉത്തര്‍പ്രദേശില്‍ നിക്ഷേപമിറക്കാനാണ് ഈ കമ്പനികള്‍ ഇപ്പോള്‍ തയാറെടുക്കുന്നത്. ഇതിനായി ചുക്കാന്‍ പിടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരിട്ടാണ്. ലോജിസ്റ്റിക്സ്, ഓട്ടോമൊബൈല്‍, ഇലക്ടോണിക്സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളാണ് ചൈന വിടാന്‍ തയ്യാറെടുക്കുന്നത്.
ചൈനയിലെ പ്രവചനാതീതമായ അവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ 100 യുഎസ് കമ്പനികള്‍ ഉത്തര്‍പ്രദേശിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചതായി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നൂറിലേറേ കമ്പനികളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്തമായ പല അമേരിക്കന്‍ കമ്പനികള്‍ക്കും ചൈനയില്‍ വന്‍ നിക്ഷേപമുണ്ട്. ഈ കമ്പനികള്‍ ചൈന വിടുന്ന സാഹചര്യത്തില്‍ ഈ അവസരം ഉപയോഗപ്പെടുത്തി അവയെ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് യുപിയിലേക്ക് കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശക്തമായി ഇടപെട്ടിരുന്നെന്നും സിദ്ധാര്‍ത്ഥ് നാഥ് സിംഗ് വ്യക്തമാക്കി. വ്യവസായ മേഖലയിലെ ഉദാരമായ നയസമീപനങ്ങളിലൂടെ കമ്പനികളെ വരവേല്‍ക്കാന്‍ യുപി ഇതിനകം സജ്ജമായി കഴിഞ്ഞു. ലോക്ക്ഡൗണ്‍ കാലം കഴിഞ്ഞാല്‍ ഉടന്‍ അമേരിക്കയില്‍ നിന്നുള്ള വ്യവസായ സംഘം യുപി സന്ദര്‍ശിക്കുകയും നിക്ഷേപം സംബന്ധിച്ച കൂടുതല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: