ന്യൂദല്‍ഹി : നിര്‍ത്തിവെച്ചിട്ടുള്ള പരീക്ഷകള്‍ ലോക്ഡൗണ്‍ അവസാനിച്ച ശേഷം മാത്രമേ നടത്തൂവെന്ന് സിബിഎസ്ഇ. ലോക്ഡൗണ്‍ കാലപരിധി അവസാനിച്ച് കുറഞ്ഞത് 10 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ പരിക്ഷ നടത്തൂ. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് വിവിധതരത്തിലുള്ള പ്രചാരണങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് സിബിഎസ്ഇ ഈ പ്രഖ്യാപനം നടത്തിയത്.
ഏപ്രില്‍ ഒന്നിന് പുറത്തിറങ്ങിയ വിജ്ഞാപന പ്രകാരം തന്നെ പരീക്ഷ നടത്തും. ഇതുവരെ നടത്തിയിട്ടുള്ള പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയം അധ്യാപകര്‍ക്ക് വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 18നാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നിര്‍ത്തിവെച്ചത്.
അതേസമയം 41 വിഷയങ്ങളില്‍ 29 എണ്ണത്തിന്റെ പരീക്ഷ മാത്രമെ നടത്തൂവെന്നും സിബിഎസ്ഇ അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാലുമായി വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 10,12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനകയറ്റം നല്‍കണമെന്നായിരുന്നു ഭൂരിപക്ഷം മന്ത്രിമാരുടേയും അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: