തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വീണ്ടും വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ നാളെ മുതല്‍ മാസ്ക് നിര്‍ബന്ധമാക്കിയതായും പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ ഇരങ്ങുന്നവര്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. മാസ്ക്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.
മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നുള്ള പ്രചരണം നവമാധ്യമങ്ങളിലൂടെ ഇന്ന് മുതല്‍ ആരംഭിക്കും. അതേസമയം വയനാട്ടില്‍ മാസ്ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വയനാട്ടില്‍ മാസ്ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തും. ജില്ലയില്‍ മാസ്ക്കുകള്‍ ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്. ഇളങ്കോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: