തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിനു പിന്നാലെ ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി സിനിമപ്രവര്‍ത്തകന്‍.
ഏറ്റവും വിലകുറഞ്ഞ വര്‍ഗീയത വച്ചു നടക്കുന്ന മലയാള സിനിമയിലെ കുറച്ച് പേരില്‍ ഒരാളാണ് കമല്‍ എന്നുള്ളത് ഒരു സംശയവും ഇല്ലെന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എത്രയോ കലംതൊട്ട് ഇതറിയാമെന്നും സിനിമയില്‍ കലാസംവിധായകനായിരുന്ന അനില്‍ കുമ്പഴ വ്യക്തമാക്കുന്നു.
ഈ അടുത്ത കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അരെങ്കിലും തെറി വിളിച്ചാല്‍ മോഡിയുടെ തന്തക്ക് വിളിച്ചാല്‍ അവരൊക്കെ വലിയ ആള്‍ക്കാരാകും അവരെ ആരാധിക്കും എന്ന അവസ്ഥ കേരളത്തിലുണ്ട് അതു മുതലെടുത്താണ് ഇയാള്‍ അക്കാഡാമി ചെയര്‍മാനായത്. കമല്‍ ഉള്‍പ്പെടെ അഞ്ച് സംവിധായകരും നാലു നടന്മാരും പുറത്ത് കറതീര്‍ന്ന കമ്യൂണിസ്റ്റും വിപ്ലവകാരികളും ആണെന്ന് കാണിക്കുമെങ്കിലും ഉള്ളില്‍ കടുത്ത വര്‍ഗീയവാദികളാണെന്നും അനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
സംവിധായകന് കമലിനെ പറ്റി ഒരു ചലച്ചിത്ര പ്രവര്ത്തകന് എന്ന നിലയില്‍ വളരെ വേദനാജനകമായ പല കാര്യങ്ങളും എനിക്കും പറയാനുണ്ട്. നമ്മളൊക്കെ വിചാരിക്കുന്നത് ഇവരൊക്കെ വലിയ സംസ്ക്കാരിക പ്രവര്‍ത്തകരും നവോദ്ധാനാനയകരും എന്നൊക്കെയാണ്. ഏറ്റവും വിലകുറഞ്ഞ വര്‍ഗ്ഗീയത വച്ചു നടക്കുന്ന മലയാള സിനിമയിലെ കുറച്ച് പേരില്‍ ഒരാളാണ് കമല്‍ എന്നുള്ളത് ഒരു സംശയവും ഇല്ല.. ഞങ്ങള്‍ ചലചിത്ര പ്രവര്‍ത്തകര്‍ക്ക് എത്രയോ കലംതൊട്ടറിയാം
ഈ അടുത്ത കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അരെങ്കിലും തെറി വിളിച്ചാല്‍ മോഡിയുടെ തന്തക്ക് വിളിച്ചാല്‍ അവരൊക്കെ വലിയ ആള്‍ക്കാരാകും അവരെ ആരാധിക്കും എന്ന അവസ്ഥ കേരളത്തിലുണ്ട് അതു മുതലെടുത്താണ് ഇയാള്‍ അക്കാഡാമി ചെയര്‍മാനായത് .. ഇദേഹവും കുറച്ച് പേരും നമ്മുടെ മുഖ്യമന്ത്രി ഒരു നവകേരളയാത്ര നടത്തിയപ്പോള്‍ എറണാകുളത്ത് ഒരു സ്വികരണം ഒരുക്കി അന്ന് ഇദ്ദേഹത്തോടോപ്പം B. ഉണ്ണികൃഷണന് ,സിബി മലയില്‍ തുടങ്ങി അളുകള്‍ ഉണ്ടായിരുന്നു അന്നു നടന്ന പൊതുയോഗത്തില്‍ കമല്‍ മാറി കമാലൂദിന്‍ സംസാരിച്ചു .. എന്താ പറഞ്ഞത് പ്രധാനമന്ത്രി നരാധമന് വര്‍ഗ്ഗിയ വാദി എന്നുവേണ്ടാ.. പിന്നെ ഉണ്ണികൃഷണന് ,സിബി മലയില്‍ എല്ലാരും മുഖ്യനെ പുകഴ്ത്തി മോഡിയെ തെറിം പറഞ്ഞു ഇവരോക്കെ മാറി മാറി വരുന്ന ഭരണാധികാരി വര്‍ഗ്ഗത്തെ മണിയടിച്ച് അവര്‍ക്ക് വേണ്ടി സംസാരിച്ച് കയറുന്നവരണന്ന് സംശയമില്ല …ഈ കമാലൂദിന്‍ എന്ന പേര് മറച്ച് വച്ചാണ് അന്നു സംസാരത്തിലെ സംസ്ക്കാരിക നായകനാണന്ന് പറഞ്ഞത്.. എന്നാല്‍ മുസ്ലിം വര്‍ഗ്ഗിയത ഏറ്റവും കൂടുതല്‍ ഉള്ളപ്പോള്‍ ആണല്ലോ കമാലുദ്ദിന് എന്ന പേര് പുറത്തേക്ക് വന്നത് .. ഇതോക്കെ പറയാന്‍ ഇഷsപ്പെടുന്നില്ല കാരണം ഞങ്ങള്‍ സിനിമാക്കാര്‍ക്ക് വര്‍ഗ്ഗീയതയെ പറ്റി ചിന്തിക്കാറില്ല .. ഈ പറയുന്ന കമല്‍ ഉള്‍പ്പടെ പ്രമുഖരായ മലയാള സിനിമയിലെ നാല് അഞ്ച് സംവിധായകരും മുന്നലു നടന്മാരും വെളിയില്‍ ഭയങ്കര വിപ്ലവകാരികളും കറതിര്‍ന്ന കമ്മ്യുണിസ്റ്റ്കാരുമാണ് എന്നു പറഞ്ഞു കൊണ്ട് ഉള്ളില്‍ വളരെ നിശിതമായി വര്‍ഗ്ഗിയത വച്ചു നടക്കുന്നവരുണ്ട് അതിന് തെളിവുകളുമുണ്ട്.. എന്നെയൊക്കെ പല സിനിമകളുടെ സെറ്റുകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്..
ഇദ്ദേഹമൊക്കെ എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചിരിക്കുന്നത് ..
തോഴിലാളികള്‍ക്ക് വേണ്ടി മലയാള സിനിമയില്‍ ആദ്യമായി ഒരു ട്രെയിഡ് യൂണിയന് ഉണ്ടാക്കിയ വ്യക്തിയാണ് വിനയന് സാര്‍ അദ്ദേഹം അതു ഉണ്ടാക്കിയത് അദ്ദേഹത്തിന്റെ നേട്ടത്തിനു വേണ്ടിയായിരുന്നില്ല.. കേരളത്തിലെ തോഴിലാളികള്‍ക്ക് കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന പല ആനുകൂല്യങ്ങളും കിട്ടണമെങ്കില്‍ അത് ഒരു ട്രെയിസ് യൂണിയന് ആയാലെ പറ്റുകയുള്ളു എന്ന ബോധ്യമുള്ളതുകൊണ്ടാണ് .അങ്ങനെയൊരു യുണിയന്‍ വന്നപ്പോള്‍ തോഴിലാളികളുടെ ആവശ്യം നെഞ്ചുവിരിച്ച് പറയാന്‍ ധൈര്യമുണ്ടായി .അപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല .. സൂപ്പര്‍ ഡയറക്ടേഴ്സിന് ഇഷ്ടപ്പെട്ടില്ല .. സൂപ്പര്‍ താരങ്ങളെ സേവിച്ച് ജീവിക്കുന്ന കമലിന്റെയും B.ഉണ്ണികൃഷ്ണന്റെയൊക്കെ തീരുമാനമായിരുന്നു വിനയനെ വിലക്കുക എന്നുള്ളത് വിനയന് സാര്‍ ഇനി മലയാള സിനിമയില്‍ വേണ്ടാ എന്നെ പൊലെയുള്ളവരുടെ കുഴപ്പം ഞങ്ങള്‍ അടിയുറച്ച് വിനയന് സാറിനോപ്പം നിന്നു.. പിന്നെ ഞങ്ങളെ തിരഞ്ഞുപിടിച്ച് പുറത്താക്കുക.. ഞാന്‍ ആര്‍ട്ട് അസിസ്റ്റന്റ് ആയി സിദ്ധിഖ് സാറിന്റെ ബോഡി ഗാര്‍ഡ് എന്ന ചിത്രത്തില്‍ വര്‍ക്കു ചെയ്തപ്പോള്‍ ആണ് ഈ കമലിന്റെ ഉത്തരവില്‍ എന്നെയും ഷാജഹാന് ചേട്ടനെയും പുറത്താക്കിയത്.. കാരണം പറഞ്ഞത് വിനയന് പക്ഷത്താണ് അതുകൊണ്ട് പുറത്തക്കിയത് .. വിനയന് പക്ഷം എന്നാല്‍ തോഴിലാളിക്ക് വേണ്ടി ഉറച്ചു നില്ക്കുന്നു എന്ന് ഞങ്ങള്‍ പറഞ്ഞു.. അതു കൊണ്ടാണ് അന്നു വിനയന് സാര്‍ പറഞ്ഞത് ഞാന്‍ സംഘടനയില്‍ നിന്നും മാറാം നിങ്ങള്‍ നടത്തിക്കോ എന്ന് പറഞ്ഞപ്പോള്‍ ഇനി ആ പ്രസ്ഥാനമെ വേണ്ട.. പുതിയോരു പ്രസ്ഥാനം ഫെഫ്ക്ക എന്ന പേരില്‍ ഒന്നുണ്ടാക്കി .. കാരണം മറ്റേ സംഘടനയില്‍ തോഴിലാളികള്‍ ന്യായമായ ആവിശ്വത്തിനു വിനയന് സാറിനോപ്പം നില്‍ക്കുമെന്നറിയാം അതുകൊണ്ട് മാത്രം അതു നശിപ്പിച്ചതില്‍ മുഖ്യ സുത്രധാരന്‍ ആണ് ഈ കമല്‍ .. ഇനി ഡ്രേയിഡ് യൂണിയന് വേണ്ട എന്നു പറഞ്ഞ കമല്‍ ഫെഫ്ക വന്നപ്പോള്‍ ഡയറക്ടേഴ്സ് യൂണിയന് സെക്രട്ടറി ആയി .. എത്ര തന്ത്രശാലിയായ കുറുക്കാനാണ് … ഇതു കൊണ്ട് തിര്ന്നോ നമ്മുടെ മനസിലെ സംസ്ക്കാരിക നായകന് ചെയ്തത് *കലാഭവന്‍ മണി* ഒരു ചിത്രത്തിന്റെ പുജയ്ക്ക് വിനയന് സാറിനെ വിളിച്ച് പൂജ ചെയ്തു അടുത്ത ദിവസം ഇയാള്‍ പ്രൊഡ്യൂസറെ വിളിച്ച് വിരട്ടി ചിത്രത്തിന്റെ പേരടക്കം മാറ്റി വിണ്ടും പൂജ നടത്തി ഒന്നോര്‍ത്തുനോക്കിയെ ഇയാളുടെ മനസ്..ഒരാളെ വെറുത്തു കഴിഞ്ഞാല്‍ അയാളെ ഭൂമിയില്‍ നിന്നും നരകിച്ച് ഇല്ലാതാക്കും തോട്ടുകൂടായ്മയും തിണ്ടി കുടായ്മയും പണ്ടെ നിന്നെങ്കില്‍ ഈ നവോദ്ധാനനായകന്‍ അത് ഇന്നും കൊണ്ട് നടക്കുന്നു .. കോമ്പറ്റിഷന്‍ കമ്മിഷന് എന്നെയും വിസ്ഥരിച്ചിരുന്നു വിനയന് സാറിനെ വിലക്കിയ വിഷയവുമായി ബന്ധപ്പെട്ടിട്ട് അന്നു അവിടെ വാദം നടന്നപ്പോള്‍ ഇയാള്‍ സെക്രട്ടറിയായിരുന്നു ഇയാളും സിദ്ധിക്ക് സാറും എങ്ങനെ അതില്‍ നിന്നും രക്ഷപ്പെട്ടു എന്ന് ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണ്..
ഞാന്‍ പറഞ്ഞു വന്നത് ആരെ ഇല്ലാതക്കണം .. ആരെ ദ്രോഹിക്കണം എന്നൊക്കെ റിസര്‍ച്ച് നടത്തി എത്തിയ ആളാണ് അതില്‍ വര്‍ഗ്ഗിയത ശരിക്കും കളിക്കുന്നുണ്ട് ..
നമുക്കറിയുമല്ലോ ഇയാള്‍ ആദ്യം CPlയുടെ സ്ഥാനാത്ഥിയായി മത്സരിക്കാന്‍ വയനാട്ടില്‍ പോയ വ്യക്തിയാണ് അത് നടക്കാതെ വന്നപ്പോള്‍ ആണ് നരേന്ദ്ര മോഡിയെ തെറി പറഞ്ഞ് അയാളെ മൂന്നാംപക്കം ബഹു: മുഖ്യമന്ത്രി അക്കാഡമിയുടെ ചെയര്മാന് ആക്കിയത്… ഈ ഞരമ്പ് രോഗം ഇപ്പോള്‍ മാത്രമല്ല എല്ലാ കാലവും ഉണ്ടന്നുള്ളത് ഞങ്ങള്‍ ചലചിത്ര പ്രവര്‍ത്തകര്‍ക്കറിയാം .. *ആമിയിലായാലും ,പ്രണയ മിനുകളുടെ കടല്‍* എന്ന ചിത്രത്തിലായാലും അതു പുറത്തു വന്നുവെന്നു മാത്രം
ഇപ്പോള്‍ അയാള്‍ പറയുന്നത് ഞാന്‍ അതു സെറ്റില്‍ ചെയ്തു എന്ന് ആഒരു ക്ലിപ്പ് മതി അയാള്‍ക്കെതിരെ കേസെടുക്കാന്‍ .. സെറ്റില്‍ഡ് ചെയ്യാന്‍ ഇത്തരം കേസുകള്‍ പറ്റുമോ .തെറ്റ് ആരു ചെയ്താലും ശിക്ഷിക്കപ്പെടണം എന്നുള്ളതാണ് എന്നെ പോലെയുള്ള ചലചിത്ര പ്രവര്‍ത്തകരുടെ ആവിശ്യം .. അല്ലാതെ മനപൂര്‍വ്വം ക്രൂശിക്കാന്‍ ആഹ്വാനം ചെയ്യുന്നതല്ല ..ഒരു കാര്യം പറയുമ്പോള്‍ സത്യസന്ധമായിരിക്കണം ഒരു രാഷ്ട്രിയത്തില്‍ വിശ്വാസിക്കുന്നുണ്ടെങ്കില്‍ എതിര് രാഷ്ട്രീയം തള്ളി പറഞ്ഞോ പക്ഷേ പ്രധാനമന്ത്രിയെ നരാധമന് എന്നു വിളിച്ചപ്പോള്‍ അദ്ദേഹത്തെ തെറി പറഞ്ഞപ്പോള്‍ പുള്ളിക്ക് ചില ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നു അങ്ങനെയെങ്കിലും പോരട്ടെ എല്ലാം എന്നണ് ചിന്തിച്ചത്
ഇന്‍ഡ്യന്‍ സിനിമയില്‍ വേറാര്‍ക്കും ഇല്ലാത്ത വര്‍ഗ്ഗീയത വച്ചു പുലര്‍ത്തുന്ന ചിലര്‍ മലയാള സിനിമയിലാണ് അതിന്റെ നേതാവാണ് കമല്‍ എനിക്ക് അതു പറയുന്നതില്‍ ഒരു മടിയുമില്ല മലയാള സിനിമയില്‍ എല്ലാവര്ക്കും അറിയാം പക്ഷേ വര്‍ഗ്ഗിയത ആയതു കൊണ്ട് പലരും പറയില്ല ..എന്തായാലും ഇതു വെളിയില്‍ വന്നത് നന്നായി ഇദ്ദേഹം *സ്ത്രിലമ്പടന്‍ മാത്രമല്ല ,,, വളരെകൗശലക്കാരനായ … ക്രുരനായ ..മനസിനുടമയാണ് ഒരു ആഴകൊഴമ്പന്‍ വില്ലന്‍ ആണ് ചിരിച്ചോണ്ട് കഴുത്തറക്കാന്‍ ഒരു മടിയുമില്ല ..* അത്തരക്കാരെയാണ് സുക്ഷിക്കേണ്ടത് അത്തരം മുഖമുടി അഴിഞ്ഞ് വിണതില്‍ സന്തോഷമുണ്ട് ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറകെ വരുന്നതായിരിക്കും …
അനില്‍ കുമ്പഴ …
പ്രതികരിക്കാൻ ഇവിടെ എഴുതുക: