തിരുവനന്തപുരം: കൊറോണ ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഏതെല്ലാം വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാമെന്നതില്‍ അധികൃതര്‍ക്കും ആശയക്കുഴപ്പം. സംസ്ഥാനത്തെ റെഡ് സോണ്‍ ജില്ലകളുടെ എണ്ണം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് കടകള്‍ തുറക്കുന്നതിലെ ഇളവുകളും പ്രഖ്യാപിച്ചത്. എന്തൊക്കെ ഇളവുകള്‍ അനുവദിക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് അതത് ജില്ലകളിലെ കളക്ടര്‍മാരാണ്. എന്നാല്‍ ഇന്നലെ തുറന്ന കടകള്‍ പോലീസ് എത്തി ബലമായി അടപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കി.
ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചും തുറക്കാവുന്നവയുടെ പട്ടിക നിരത്തിയും സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഉത്തരവില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് 10 ലക്ഷത്തില്‍പരം വരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഇന്നലെ തുറന്നതു കഷ്ടിച്ചു 30 ശതമാനം മാത്രമായിരുന്നു. പോലീസ് അനുമതി നല്‍കാത്തതാണു പ്രശ്നമെന്ന് വ്യാപാരികള്‍ പറയുന്നു.
റെഡ് സോണ്‍, ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിലെ മാളുകളിലും മാര്‍ക്കറ്റിങ് കോംപ്ലക്സുകളിലും അല്ലാത്ത കടകള്‍ തുറക്കാമെന്നാണു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ മിക്ക ഇടങ്ങളിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനേ ഇന്നലെയും പോ
ലീസ് അനുവദിച്ചുള്ളൂ. ചെറുകിട വസ്ത്രവിപണന ശാലകളോ സിമന്റ് ഉള്‍പ്പെടെ നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടകളോ തുറക്കാന്‍ അനുമതിയില്ല. സാധനങ്ങള്‍ നശിക്കാതെ മാറ്റാന്‍ സാവകാശം നല്‍കണമെന്ന അഭ്യര്‍ത്ഥനയും അധികൃതര്‍ അവഗണിക്കുന്നതായി വ്യാപാരി സമൂഹം കുറ്റപ്പെടുത്തി. റെഡ്സോണായി പ്രഖ്യാപിച്ച ജില്ലകളിലും മറ്റു ജില്ലകളിലേതടക്കമുള്ള ഹോട്ട്സ്പോട്ടുകളിലും നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് മൂന്നുവരെ തുടരാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: