ന്യൂദല്‍ഹി : രാജ്യത്തെ റെഡ് സോണ്‍ ജില്ലകളുടെ എണ്ണം 177ല്‍ നിന്ന് 129 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളും രണ്ട് സംസ്ഥാനങ്ങളിലും കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദാദ്ര നഗര്‍ ഹവേലി. ദാമന്‍ ദിയൂ, ലക്ഷദ്വീപ്, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളിലാണ് കോവിഡ് കേസുകള്‍ ഇല്ലാത്തത്. രാജ്യത്തെ 300 ജില്ലകളും ഇത്തരത്തില്‍ കോവിഡ് മുക്തമാണ്. ആകെ 739 ജില്ലകളാണ് ഉള്ളത്. അരുണാചല്‍ പ്രദേശ്, മിസോറാം, മേഘാലയ, മണിപ്പൂര്‍, ഛത്തിസ്ഗഡ്, ത്രിപുര എന്നിവടങ്ങളില്‍ 75% ജില്ലകള്‍ ഇപ്പോഴും കോവിഡ് മുക്തമാണ്. കേരളം, ചണ്ഡീഗഡ്, ദല്‍ഹി, ഗോവ, ലഡാക്ക് എന്നിവടങ്ങളിലാണ് എല്ലാ ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചത്.
ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവടങ്ങളിലെ 90% ജില്ലകളിലും കോവിഡ് ബാധിച്ചു. അതേസമയം 100ല്‍ അധികം കോവിഡ് രോഗികളുള്ള ജില്ലകളുടെ എണ്ണം വെറും ഏഴ് ആയിരുന്നത് 24 ആയി ഉയര്‍ന്നെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ സ്വകാര്യ ആശുപത്രികള്‍ മറ്റു രോഗികളേയും ചികിത്സിക്കുന്നുണ്ടെന്ന് സംസ്ഥാനം ഉറപ്പുവരുത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: