കൊല്ലം: ദുബായിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ചടയമംഗലം ഇളംപഴന്നൂർ സ്വദേശി രതീഷ് സോമരാജനാണ് (36) മരിച്ചത്. വർഷങ്ങളായി ഇദ്ദേഹം ദുബായിൽ ടാക്സി ഡ്രൈവറായിരുന്നു.
ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തിന്റെ മരണം ദുബായിലെ ബന്ധുക്കൾ സ്ഥിരീകരിച്ചത്. ഈമാസം 12 മുതൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇതോടെ യുഎഇയിൽ ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
അൽബർഷയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി വൈകിയാണ് രതീഷ് മരിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ചികിൽസതേടിയ രതീഷ് ഈ മാസം 12 മുതൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി.
മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് സംസ്കരിക്കുമെന്ന് ദുബായിലെ ബന്ധുക്കൾ അറിയിച്ചു. കല്ലുംകൂട്ടത്തിൽ സോമരാജന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകൾ: സാന്ദ്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: