ന്യൂദല്‍ഹി : പ്രവാസികളെ തിരിച്ച് നാട്ടില്‍ എത്തിക്കുമ്പോള്‍ മുന്‍ഗണന സാധാരണ തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് പ്രധാനമന്ത്രി. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസ വേതനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളേയാണ് ആദ്യഘട്ടത്തില്‍ നാട്ടില്‍ എത്തിക്കുക. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ഉയര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് ദിവസവേതന തൊഴിലാളികള്‍.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമാണ് പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഘട്ടം ഘട്ടമായി പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികൃതരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വിദേശത്ത് കുടുങ്ങിയ വിദ്യാര്‍ത്ഥികളെയാണ് രണ്ടാം ഘട്ടത്തില്‍ തിരിച്ചെത്തിക്കുക. മറ്റ് ജോലി ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോയവരെയും ഉല്ലാസയാത്ര പോയവരെയും ഇതിന് ശേഷമാകും നാട്ടിലേക്ക് എത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: