കോഴിക്കോട്: വാണിജ്യ- ഗ്രാമീണ ബാങ്കുകളിലെ മുഴുവന്‍ ജന്‍ധന്‍ അക്കൗണ്ടു ഉടമകള്‍ക്കും 500 രൂപ കേന്ദ്ര സഹായം ലഭിച്ചിട്ടും സഹകരണ ബാങ്കുകളിലെ ജന്‍ധന്‍ അക്കൗണ്ടുകളിലെ അര്‍ഹരായവര്‍ക്ക് അത് വൈകിയതെന്തെന്നാണ് ജില്ലാ സഹകരണ ബാങ്ക് വ്യക്തമാക്കേണ്ടതെന്ന് ബിജെപി മേഖലാ വൈസ് പ്രസിഡന്റ് ടി.വി.ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.കേരള ബാങ്ക് കോഴിക്കോട് ജനറല്‍ മാനേജര്‍ കെ.പി അജയകുമാര്‍ നല്കിയ വിശദീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.21800 വനിതാ ജന്‍ധന്‍ അക്കൗണ്ടുകാര്‍ക്ക് കേന്ദ്ര സഹായം വൈകുമെന്ന യാതൊരു അറിയിപ്പും ഇതുവരെ ബാങ്ക് നല്‍കിയിട്ടില്ല’.
കെഡിസി ബാങ്കില്‍ ജന്‍ധന്‍ അക്കൗണ്ട് എടുത്തുവെന്നത് കൊണ്ട് കേന്ദ്ര സഹായത്തിന് അര്‍ഹരായ സ്ത്രീകള്ക്രൂശിക്കപ്പെട്ടു കൂടാ.ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും എളുപ്പത്തിലും ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം ബാങ്കിനുണ്ട്. നബാര്‍ഡിന് ആവശ്യമായ രേഖകള്‍ കൃത്യമായ സമയത്ത് നല്‍കിയോയെന്നും പരിശോധിക്കണം.
ഈ കാര്യങ്ങള്‍ പരിശോധിച്ച് എത്രയും പെട്ടെന്ന് ജന്‍ ധന് യോജന അക്കൗണ്ടുകാര്‍ക്ക് അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്ര ധനകാര്യ മന്ത്രിക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: