മട്ടന്നൂര്‍: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കി. സജ്ജീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ഭരണകൂടത്തിനേറെയും, ആരോഗ്യ വകുപ്പിന്റേയും, കിയാലിന്റേയും നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ പ്രത്യേക യോഗംചേര്‍ന്നു.
നാട്ടിലെത്തുന്നവരില്‍ രോഗ ബാധയുള്ളവരെ വിമാനത്താവളത്തിലെ ഏപ്രണില്‍ നിന്നുതന്നെ ആംബുലന്‍സുകളില്‍ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും.ഇതിനായി ഏപ്രണില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനയുണ്ടാകും.മറ്റുള്ളവരെ ടെര്‍മിനലില്‍ നിന്ന് പ്രത്യേക ബസ്സുകളില്‍ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് അയക്കും. രോഗബാധ നിര്‍ണ്ണയിക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ പരിശോധന സംവിധാനങ്ങളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തുക യാത്രക്കാരുടെ ലഗേജുകളും അണുവിമുക്തമാക്കും.
കണ്ണൂരിനു പുറമെ കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലുള്ള പ്രവാസികളെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നത്. എയര്‍ ഇന്ത്യക്കു പുറമെ കണ്ണൂരില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന ഗോ എയര്‍, ഇന്‍ഡിഗോ കമ്പനികളും പ്രവാസികളെ എത്തിക്കാന്‍ പ്രത്യേക സര്‍വ്വീസിന് സമ്മതമറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണ് സര്‍വീസുകളുടെ എണ്ണവും തീയ്യതിയും തീരുമാനിക്കുക.മിനിമം ജീവനക്കാര്‍ മാത്രമാണ് വിമാനത്താവളത്തിലുണ്ടാവുക. എല്ലാവരും പിപിഎ കിറ്റുകള്‍ ധരിക്കുന്നതടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കും.
ഡ്യൂട്ടിക്ക് ശേഷം നിശ്ചിത കാലയളവില്‍ ഓരോ ബാച്ചിലുമുള്ളവര് ക്വാറന്റൈനില്‍ പോകുന്ന തരത്തില്‍ ജോലി സമയം ക്രമീകരിക്കും. വിമാനത്താവളത്തില്‍ യാത്രക്കാരെ ജില്ലകളും താലൂക്കുകളും അനുസരിച്ച് തരം തിരിച്ച് പരിശോധനയും യാത്രാ സൗകര്യവും ഏര്‍പ്പെടുത്താനും തീരുമാനമായി. യോഗത്തില്‍ അസി. കലക്ടര്‍ ആസിഫ് കെ. യൂസുഫ്, ഡിഎംഒ ഡോ.കെ.നാരായണ നായ്ക് ,കിയാല്‍ എംഡി വി.തുളസീദാസ് ,ചീഫ് ഇമിഗ്രേഷന്‍ ഓഫീസര്‍ എസ്.കെ. നായര്‍, സിഐഎസ്എഫ് കമാണ്ടന്റ് ഡാനിയല്‍ ധനരാജ്, കിയാല്‍ സിഒഒ താരിഖ് ഹുസൈന് ഭട്ട്, എക്സിക്യൂട്ടീവ് ഡയരക്ടര്‍ കെ.പി. ജോസ്, സീനിയര്‍ മാനേജര്‍ ഓപ്പറേഷന്‍സ് രാജേഷ് പൊതുവാള്, അഡ്മിനിസ്ട്രേഷന് മാനേജര്‍ ടി. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: