തിരുവനന്തപുരം: വീരശൈവ ആചാര്യനും സാമൂഹ്യ പരിഷ്ക്കര്ത്തവുമായ ബസവേശ്വരനെ അപമാനിച്ച് ഇടത് ഇസ്ലാമിസ്റ്റുകള്‍. ബസവേശ്വരന്റെ 887-ാമത് ജന്മദിനത്തില് അദേഹത്തെ അനുസ്മരിച്ച് ഇട്ട സോഷ്യല്‍ മീഡിയ അകൗണ്ടുകളിലാണ് ഇടത് ഇസ്ലാമിസ്റ്റുകള്‍ കൂട്ടത്തോടെ സൈബര്‍ ആക്രമണം നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഇട്ട ആശംസ പോസ്റ്റിനടിയിലും മൗദൂതികള്‍ വ്യാപകമായ സൈബര്‍ അക്രമണമാണ് നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി വീരശൈവ സഭ രംഗത്തെത്തിയിട്ടുണ്ട്.
ജാതിവ്യവസ്ഥയ്ക്ക് അതീതമായ ഉച്ചനീചത്വങ്ങളില്ലാത്ത ഒരു മതമായിരുന്നു ബസവേശ്വരന്റെ ലക്ഷ്യം ഏതു ജാതിക്കാരനും ഏതു തൊഴില്‍ ചെയ്യുന്നവനും പ്രവേശിക്കാവുന്ന മതമായി ശൈവ മതത്തെ അദ്ദേഹം പരിഷ്കരിച്ചു . ബസവേശ്വരന് അഭിപ്രായത്തില്‍ മനുഷ്യ ശരീരം തന്നെ ദൈവത്തിന്റെ വാസസ്ഥാനം ആണ്. ആത്മീയതയില്‍ അധിഷ്ഠിതമായ ഉച്ചനീചത്വങ്ങള്‍ ഇല്ലാത്ത സുഖമായ ഒരു സാമൂഹിക ജീവിതമാണ് ബസവേശ്വരന് ലോകത്തിന് കാട്ടിക്കൊടുത്തത് ഭാരതത്തിലെ ദാര്‍ശനികനായ സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ ബസവേശ്വരന്റെ സ്ഥാനം പ്രഥമ ശ്രേണിയില്‍ തന്നെയാണ്. അദേഹത്തെ ഇടത് ഇസ്ലാമിസ്റ്റുകള്‍ അപമാനിക്കുന്നത് നോക്കിയിരിക്കില്ലെന്നും വീരശൈവ സഭ വ്യക്തമാക്കി.
കൊറോണയുടെ പശ്ചാത്തലത്തില്‍ പൊതുവായ ആഘോഷ പരിപാടികള്‍ ഒഴിവാക്കി, വീടുകളില്‍ ബസവേശ്വരന്റെ ഛായചിത്രത്തില്‍ പുഷ്പാഞ്ജലിയോടെ ഭദ്രദീപം തെളിയിച്ചാണ് ബസവേശ്വരന്റെ 887-ാമത് ജന്മദിന ആഘോഷം നടത്തിയത്. ജയന്തി ആഘോഷങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം അഖില ഭാരതീയ വീരശൈവ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. ശിവന് പെരുമ്പാവൂര്‍ നിര്‍വഹിച്ചു. ഓള് ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റ് കൃഷ്ണാ രാജ്. ആര് ബസവേശ്വര ജന സുധ ഓണ്‍ലൈന്‍ പ്രകാശനം നിര്‍വഹിച്ചു.
ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം അഖില ഭാരതീയ വീരശൈവ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന് പിള്ള നീറിക്കാട് നിര്‍വഹിച്ചു. മധു ഇടപ്പോണ്‍, അരവിന്ദന് കുടമാളൂര്‍, അജി പൊന്‍കുന്നം, വയനാട് സതീശന് തുടങ്ങിയവരാണ് ഓണ്‍ ലൈന്‍ ജയന്തി പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത്.
ലോക്ഡൗണിനു ശേഷം വീരശൈവ മഠാധിപതികളെ പങ്കെടുപ്പിച്ച് രേണുകാചാരൃ ജയന്തി യുഗമാനോത്സവവും, ബസവ ജയന്തിയും ആഘോഷിക്കുമെന്ന് വീരശൈവ സാംസക്കാരിക സമിതി കണ്‍വീനര്‍ ചന്ദ്രശേഖരന് കോട്ടയം, പബ്ലിസിറ്റി കണ്‍വീനര്‍ മധൂ ഇടപ്പോണ്‍ എന്നിവര്‍ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കും. വീരശൈവ സാംസക്കാരിക സമിതി ഒരു സ്ഥിര പ്രാര്‍ത്ഥനാലയം കോട്ടയം നഗരത്തില്‍ ആരംഭിക്കുമെന്നും ഇരുവരും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: