നടന് ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. ഇന്ന് സമൂഹ മാധ്യമങ്ങളിലൂടെയാണ് വിവാഹിതനായ വിവരം ചെമ്പന്‍ വിനോദ് ആരാധകരെ അറിയിച്ചത്. അധികമാരേയും അറിയിക്കാതെയാണ് വിവാഹം നടത്തിയത്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്യുന്നതിനായി അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നോട്ടീസ് പതിപ്പിച്ചത് നേരത്തെ പുറത്തുവന്നിരുന്നു. വിജയ് ബാബു. ആന്‍ അഗസ്റ്റിന്, അനുമോള്‍, രഞ്ജിത് ശങ്കര്‍ തുടങ്ങി നിരവധി പേര് ചെമ്പന്‍ വിനോദിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിട്ടുണ്ട്.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്ചവച്ചു.
2018 ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ചെമ്പന്‍ വിനോദ് ആണ്. ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലെ ചെമ്പന്‍ വിനോദിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
അന്‍വര്‍ റഷീദ് ചിത്രമായ ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചെമ്പന്‍ വിനോദ് ചിത്രം. ലോക്ഡൗണ്‍ കാലത്തെ രണ്ടാമത്തെ താരവിവാഹമാണിത്. ഏപ്രില്‍ 26 ന് നടന് മണികണ്ഠന് ആചാരിയും വിവാഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: