ടെക്സാസ്) :ഫോര്‍ട്ട് ഹുഡ് പട്ടാള ക്യാമ്പില്‍ നിന്നും ഏപ്രില്‍ 22 മുതല്‍ കാണാതായ പട്ടാളകാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി മിലിറ്ററി അധികൃതര്‍ വെളിപ്പെടുത്തി ..
ഡ്യൂട്ടി കഴിഞ്ഞു ഉച്ചക്ക് ഒരു മണിയോടെ പുറത്തിറങ്ങിയ വനേസ്സ ഗൈല്ലെനെ (20) കഴിഞ്ഞ ബുധനാഴ്ച ഫോര്‍ട്ട് ഹുഡ് ആര്‍മി പോസ്റ്റിന്റെ പാര്കിങ്ലോട്ടിലാണ് അവസാനമായി കാണുന്നത് അഞ്ചു അടി രണ്ടിഞ്ചു ഉയരവും 126 പൗണ്ടും ഉള്ള ഇവര്‍ ബ്ലാക്ക് റ്റി ഷര്‍ട്ടാണ് ധരിച്ചിരുന്നത് .ഇവരുടെ കൈയിലുണ്ടായിരുന്ന ഫോണ്‍ , വാലറ്റ് ,താക്കോല്‍ ,തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഇവരുടെ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട് .അഞ്ചു ദിവസമായി പോലീസും മിലിറ്ററി പേഴ്സണലും നടത്തിയ അന്വേഷണം ഇതുവരെ ഫലം കണ്ടെത്തിയിട്ടില്ല ഇവരുടെ തിരോധനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആര്‍മി CID സ്പെഷ്യല്‍ ഏജന്റിനെയോ മിലിറ്ററി പോലീസിനെയോ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്..15000 ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: