നന്മണ്ട: ജയ് ജവാന്‍ ജയ് കിസാന്‍ എന്നത് കൂട്ടായ്മയുടെ വെറുമൊരു പേരല്ല നന്മണ്ടക്കാര്‍ക്ക്. മൂന്ന് കര്‍ഷകരുടെ കഠിനാദ്ധ്വാനവും രണ്ട് പട്ടാളക്കാരുടെ ചിട്ടയും അകമ്പടി ചേര്‍ത്ത് നന്മണ്ട പാടത്ത് നൂറ് മേനി വിളയിച്ച് കൊണ്ടാണ് ഈ ആപ്തവാക്യം ഇവര്‍ പ്രാവര്‍ത്തികമാക്കിയത്. കര്‍ഷകരായ മംഗലശ്ശേരി ഹരിദാസന്‍, മംഗലശ്ശേരി താഴം മോഹനന്‍, മംഗലശ്ശേരി സുധാകരന്‍, വിമുക്തഭടന്മാരായ ടി.കെ. വത്സലന്‍, രാരമ്പത്ത് ചന്ദ്രന്‍ എന്നിവരാണ് ജയ് ജവാന്‍ ജയ് കിസാന്‍ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ച് രണ്ടേക്കറോളം ഭൂമിയില്‍ വിവിധതരം പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. എല്ലാ സാഹചര്യങ്ങളും അനുകൂലമാവുകയും കഠിനാദ്ധ്വാനവും ചേര്‍ന്നപ്പോള്‍ നൂറ് മേനി വിളവാണ് ലഭിച്ചത്.
ജൈവ രീതിയില്‍ വെണ്ട, ചീര, പാവല്‍, കക്കിരി, ഇളവന്‍, കണിവെള്ളരി, പടവലം, ചുരങ്ങ, പയര്‍ എന്നിവയാണ് ഇവര്‍ കൃഷി ചെയ്യുന്നത്. ഗോമൂത്രം, ചാണകം, പച്ചില, തേങ്ങ വെള്ളം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ജൈവ കീടനാശിനിയാണ് കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്നത്. ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ നിരവധി പേരാണ് നിത്യേന കൃഷിയിടത്തിലെത്തുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് പ്രാദേശിക കര്‍ഷകരെ സഹായിക്കാനായി കൃഷിഭവന്‍ ആരംഭിച്ച പച്ചക്കറി ചന്തയിലൂടെയും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. കൃഷി തരുന്ന ആത്മസംതൃപ്തി പകരം വെക്കാനില്ലത്തതാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. അദ്ധ്വാനത്തിനനുസരിച്ചുള്ള വിളവ് ലഭിച്ചതില്‍ സംതൃപ്തരാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: