കോഴിക്കോട്: ജില്ലയിലെ കോവിഡ് വ്യാപനം പഠന വിധേയമാക്കുന്നതിന്റെ ഭാഗമായി പരീക്ഷണാര്‍ത്ഥം ഏപ്രില്‍ 21, 23, 25 തീയതികളിലായി തിരുവള്ളൂര്‍, അഴിയൂര്‍, കോഴിക്കോട് കോര്പ്പറേഷന് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 50 സാംപിളുകളുടെയും ഫലം നെഗറ്റീവ് ആണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമൂഹ വ്യാപനം പരിശോധിക്കുന്നതിനും ഗവേഷണ ആവശത്തിനുമാണ് സാംപിളുകള്‍ ശേഖരിച്ചത്.
ഹോട്ട്സ്പോട്ടുകളായ കോഴിക്കോട് കോര്പ്പറേഷന്, എടച്ചേരി, അഴിയൂര്‍, ഏറാമല, കോടഞ്ചേരിപഞ്ചായത്ത് പരിധിയില്‍ നിന്നും 344 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭ്യമായിട്ടില്ല.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 4 പേര് കൂടി ഇന്നലെ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ. ഏറാമല, എടച്ചേരി, അഴിയൂര്‍ സ്വദേശികളാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയ വരുടെ എണ്ണം 17 ആയി. തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ 7 പേരാണ് ഇപ്പോള്‍ പോസിറ്റീവായി ചികിത്സയിലുള്ളത്. ഇത്കൂടാതെ ഒരു കണ്ണൂര്‍ സ്വദേശിയും മെഡിക്കല്‍ കോളേജില്‍ പോസിറ്റീവായി ചികിത്സയിലുണ്ട്.
ജില്ലയില്‍ ഇന്നലെ 143 പേര് കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവര്‍ 21,965 ആയി. 1019 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ പുതുതായി വന്ന 26 പേര് ഉള്‍പ്പെടെ 58 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 28 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 883 സ്രവ സാംപിള്‍ പരിശോധനയില്‍ 810 എണ്ണം നെഗറ്റീവ് ആണ്. 43 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: