ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ ഭേദമായവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 27,892 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. 6184 പേര് അസുഖം മാറി ആശുപത്രി വിട്ടെന്ന് ആരോഗ്യമന്ത്രാലയം ജോയിന്‍ സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ 1936 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതുവരെ മരിച്ചത് 872 പേര്. 24മണിക്കൂറിനിടെ 48 പേര് മരിച്ചു. 16 ജില്ലകളില്‍ നിന്ന് 28 ദിവസത്തിനിടെ പുതുതായി ഒരു വൈറസ്ബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം ഭാഗികമായെങ്കിലും രാജ്യത്ത് ലോക്ഡൗണ്‍ തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്ഫ്രന്സില് പ്രധാനമന്ത്രി പറഞ്ഞു. ജൂണ്‍-ജൂലൈ മാസങ്ങളില്‍ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായേക്കാമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: