എന്റെ പിതാവ് എന്റെ സ്വര്‍ഗമാണ്
എന്റെ പിതാവ് എന്റെ ധര്‍മമാണ്
എന്റെ ജീവിതത്തിലെ ആത്യന്തിക തപസ്സാണ്
അദ്ദേഹം സന്തുഷ്ടനെങ്കില്‍ എല്ലാ ദേവതകളും പ്രസാദിക്കുന്നു.’ (മഹാഭാരത ശാന്തി പര്‍വം)
പിതാവ് ആശ്രയ സ്ഥാനമാണ്. ഏതു പദവിയിലും നിലയിലുമെത്തിയാലും മക്കള്‍ക്ക് അച്ഛനോടുള്ള സ്നേഹവും ബഹുമാനവും ഇന്നും അഗാധമായി നിലകൊള്ളുന്നു. പിതാവിന്റെ പ്രശസ്തിയില്‍ മകന് അറിയപ്പെടുന്നത് ഉത്തമം തന്നെ. എന്നാല്‍, പുത്രന്റെയോ പുത്രിയുടെയോ സല്കര്മ്മങ്ങളിലൂടെയോ, യശസ്സിലൂടെയോ അറിയപ്പെടാനാകും ഓരോ പിതാവിന്റെയും ആഗ്രഹമെന്ന് സംസ്കൃതത്തില്‍ പറയുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്ജിയെ വിളിച്ച്, അദ്ദേഹത്തിന്റെ അച്ഛന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താനും ദുഖമറിയിച്ച് സംസാരിക്കാനും ഞാന്‍ ഏറെ പണിപ്പെട്ടു. വൈകിട്ട് യംകേശ്വറില്‍ അച്ഛന്റെ ഭൗതികാവശിഷ്ടങ്ങള്‍ അഗ്നിയിലര്പ്പിച്ചപ്പോള് അദ്ദേഹം ഏറെ ദുഖിതനായിരുന്നു. ലൗകിക സ്വത്വ ബോധം ഉപേക്ഷിച്ച്, പൂര്‍വാശ്രമത്തിലെ ബന്ധങ്ങള്‍ക്കെല്ലാം മുകളിലേക്കുയര്‍ന്നു വന്ന ഒരു സംന്യാസിയാണദ്ദേഹം. എന്നാലും പിതാവ് എന്നും പിതാവ് തന്നെ. വാല്മീകി രാമായണം പറയും പോലെ, ഈ ജന്മത്തില് പിതാവിനോടുള്ള കടം വീട്ടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഉള്ളതു കൊണ്ട് ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തി, താരാട്ടുപാടിയുറക്കി, ഉടുത്തൊരുക്കി, വാത്സല്യത്തോടെ ലാളിച്ച്, വലുതാക്കിയ മാതാപിതാക്കളുടെ കടം നമുക്കൊരിക്കലും വീട്ടാനാകില്ല.
അദ്ദേഹം എന്റെ ഫോണ്‍ എടുത്തു. ദുഖം നിറഞ്ഞ ശബ്ദം. എങ്കിലും എന്നത്തെയും പോലെ സംസാരിച്ചു- ‘പറയൂ തരുണ്‍ജി നിങ്ങള്‍ സുഖമായിരിക്കുന്നോ? വീട്ടില്‍ എല്ലാം നന്നായിരിക്കുന്നോ?’
എനിക്ക് കണ്ണീരടക്കാനായില്ല. മഹാരാജ് ജി, എനിക്ക് ഏറെ ദുഖമുണ്ട്. ഒന്നും പറയാനാകുന്നില്ല. താങ്കളെ പോലൊരാളെ ഭാരത സേവനത്തിന് നല്കിയ അങ്ങയുടെ അച്ഛന് ഒരു പുണ്യാത്മാവായിരുന്നു. ഒരു സംന്യാസിയുടെ ആദര്‍ശങ്ങളെ ഏറ്റവും ഉയര്‍ന്ന രീതിയില്‍ നിങ്ങള്‍ സൂക്ഷിച്ചു.
ഒന്നു നിര്‍ത്തിയിട്ട് അദ്ദേഹം പറഞ്ഞു, അതെ അച്ഛന് എന്നും ദൈവത്തെപോലാണ്. അദ്ദേഹം ഞങ്ങളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. എന്റെ മുമ്പിലുള്ള ഏറ്റവും വലിയ ചോദ്യം മറ്റൊന്നായിരുന്നു. ഈ കൊറോണ കാലത്ത് മാനദണ്ഡങ്ങള്‍ ലംഘിക്കുകയും അദ്ദേഹത്തിന്റെ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ പോകുകയും ചെയ്താല്‍ പിന്നെ എങ്ങനെ ജനങ്ങളോട് ലോക്ഡൗണ്‍ ലംഘിക്കരുത്, വീട്ടില്‍ തുടരണം എന്ന് എനിക്ക് പറയാനാകും? വ്യക്തിപരമായ വികാരങ്ങളും പിതാവിനോടുള്ള സ്നേഹവും ആദരവും ഒരു വശത്ത്. രാഷ്ട്ര ധര്‍മവും, രാജ്യത്തിന്റെ വിളിയും മറുവശത്ത്. ഞാന്‍ എന്റെ രാഷ്ട്രത്തെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. അച്ഛന് ആദരവര്‍പ്പിക്കാന്‍ എനിക്ക് ചെയ്യാനാകുന്നത് അതു മാത്രമായിരുന്നു.
ഇതു കേട്ട മാത്രയില്‍ ഞാന്‍ ആകെ മരവിച്ചു പോയി. ഒരു യോഗിയുമായാണ് ആശയവിനിമയം നടത്തുന്നതെന്ന് മറന്നു. ഒരു പൊതു നേതാവിന്റെ ആദര്‍ശങ്ങള്‍ക്ക് അസാധ്യമായ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ഫോണ്‍ വച്ചു. ഗാര്വാളിലേക്ക് വിമാന മാര്‍ഗം പറക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അന്ത്യ കര്‍മങ്ങളില്‍ പങ്കെടുത്ത് മടങ്ങാമായിരുന്നു, ആരുടെയും നെറ്റി ചുളിയാതെ. പല വിദേശരാജ്യങ്ങള്‍ക്കും തുല്യമായ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണദ്ദേഹം. ജനസംഖ്യയില്‍ ഉത്തര്‍പ്രദേശിനേക്കാള്‍ വലിയ നാലു രാജ്യങ്ങള്‍ മാത്രമാണ് ലോകത്തുള്ളത്. ചൈന, അമേരിക്ക, ഇന്തോനേഷ്യ. മറ്റ് രാജ്യങ്ങളെല്ലാം ജനസംഖ്യയില്‍ യുപിയേക്കാള്‍ ചെറുതാണ്. ഇത്രത്തോളം പ്രധാനപ്പെട്ട, വലിയ സംസ്ഥാനത്തിന്റെ തലവന്‍ സ്വന്തം നില മാത്രം നോക്കി തീരുമാനമെടുക്കാമായിരിന്നു.
എന്നാല്‍ യോഗിയാകട്ടെ അച്ഛന്റെ വിയോഗമറിഞ്ഞ് കണ്ണീര് വാര്‍ത്തു. പ്രിയപ്പെട്ട അച്ഛാ… ക്ഷമിക്കണം. അങ്ങയുടെ മകന്് എത്താനാകില്ല. എന്റെ ധര്‍മം, എന്റെ കര്‍ത്തവ്യം എന്നെ അതിന് അനുവദിക്കുന്നില്ല എന്ന് പിതാവിന്റെ ആത്മാവിനോട് പറഞ്ഞു. തന്റെ സ്വര്‍ഗീയ യാത്രയില്‍ ഒരു പിതാവിന് ഇതിനേക്കാള്‍ വലിയ എന്തു ബഹുമതി മകനില്‍ നിന്ന് ലഭിക്കും? മകനിലൂടെ രാജ്യത്തിന് ഏറ്റവും മികച്ചത് സംഭാവന ചെയ്യാനായതില്‍ സംതൃപ്തിയും സന്തോഷവുമായിരിക്കുമദ്ദേഹത്തിന്.
പിതാവിന്റെ ശവസംസ്കാര ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുവാനുള്ള തീരുമാനത്തിലൂടെ യോഗി ആദിത്യ നാഥ് എന്ന മകന് തെരഞ്ഞെടുത്തത് ഒരു ഹിന്ദു സംന്യാസിയുടെ പാതയാണ്. ലൗകിക ബന്ധങ്ങളുടെ എല്ലാ നൂലാമാലകളില്‍ നിന്നും അകന്ന് ധര്‍മത്തിലൂന്നി അദ്ദേഹം ജനങ്ങള്‍ക്ക് മാതൃകകാട്ടി. അദ്ദേഹം ഒരു വാനിയോ കശ്മീരി ജിഹാദിയോ ഇടതുപക്ഷ നക്സലോ ആയിരുന്നെങ്കില്‍ ‘മതേതര’ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് വേണ്ടി ചാടി വീണേനെ. ദേശസ്നേഹികളും ദേശീയവാദികളുമായ വ്യക്തികളുടെ സദ്ഗുണങ്ങളെ ഈ രാജ്യം ഇനിയെങ്കിലും വിലമതിച്ചു തുടങ്ങണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: