തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത റദ്ദ് ചെയ്തെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത്തരത്തിലുള്ള നടപടി സ്വീകരിച്ചില്ലെന്നുമുള്ള വ്യാജ പ്രചാരണം നടത്തി വിശുദ്ധനാകാന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നീക്കം.
കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തെ ക്ഷാമബത്ത റദ്ദ് ചെയ്തെന്നാണ് സംസ്ഥാന ധനമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാല്‍ 2020 മാര്‍ച്ചില്‍ പ്രഖ്യാപിച്ച നാല് ശതമാനം ഡിഎ ആണ് യഥാര്‍ഥത്തില്‍ മരവിപ്പിച്ചത്. ഇനി ജൂലൈയിലെയും 2021 ജനുവരിയിലെയും ക്ഷാമ ബത്തയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഉള്ളത്. ഇതെല്ലാം കൂടി 2021 ജൂലൈയില്‍ കൊടുക്കും.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ 2019 ജനുവരിയില്‍ പ്രഖ്യാപിച്ച അഞ്ച് ശതമാനം ഡിഎയും സെപ്തംബറില്‍ പ്രഖ്യാപിച്ച മൂന്ന് ശതമാനം ഡിഎയും ചേര്‍ത്ത് എട്ട് ശതമാനം ഇതുവരെയും ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. 2020ല്‍ ഡിഎ പ്രഖ്യാപിച്ചിട്ടുമില്ല. കൂടാതെ ലീവ് സറണ്ടറും റദ്ദ് ചെയ്തു. ഇത്തരത്തില്‍ എല്ലാ തട്ടിപ്പും നടത്തിയിട്ടാണ് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി താന്‍ വിശുദ്ധനാണെന്ന് മന്ത്രി ചമയുന്നത്.
ജീവനക്കാരില്‍ നിന്ന് സാലറി ചലഞ്ചിലൂടെ പിരിച്ചെടുക്കുന്ന തുകയുടെ വിനിയോഗത്തിലും ദുരൂഹതയുണ്ട്. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് 2100 കോടി രൂപയാണ് സര്‍ക്കാര്‍ പിരിച്ചെടുക്കുന്നത്. ഇത് കൂടാതെ സഹകരണ സംഘങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, എംഎല്‍എ മാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളില്‍ നിന്ന് ഈടാക്കുന്ന തുക. എല്ലാം കൂടി കണക്കാക്കിയാല്‍ 4500 കോടി രൂപ വരും. ഈ തുക കൊറോണ പ്രതിരോധ ഫണ്ടിലേക്കാണ് വകയിരുത്തുന്നത്.
എന്നാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ആരോഗ്യ രംഗത്തേക്കുള്ള ഉപകരണങ്ങളും മരുന്നുമൊക്കെ നല്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സഹായിക്കുന്നുണ്ട്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത് കൊറോണമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായിരിക്കും. അതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് സാലറി ചലഞ്ച് ഇനത്തില്‍ പിരിച്ചെടുക്കുന്ന തുക തിരികെ ലഭിക്കുമെന്ന് യാതൊരു ഉറപ്പും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: