ജനീവ: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു. 8,40,765 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ മാത്രം ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജനുവരി പത്തിന് ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ലോകത്ത് ജീവന് നഷ്ടപ്പെട്ടത് 2,03,684 പേര്‍ക്ക്. 57,822 പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്കയില്‍ 24 മണിക്കൂറിനിടെ 35,000ത്തിലധികം പുതിയ രോഗികളും രണ്ടായിരത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായ സ്പെയ്നില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്. ഈ ആഴ്ച അവസാനത്തോടെ വ്യായമത്തിന് പുറത്ത് പോകാന്‍ സ്പെയ്ന്‍ ജനങ്ങള്‍ക്ക് അനുവാദം നല്കി. മെയ് രണ്ടാം വാരത്തോടെ ലോക്ഡൗണ്‍ പൂര്‍ണമായി നീക്കിയേക്കുമെന്നും സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാന്‍ഷെസ് സൂചന നല്കി.
ഇറ്റലിയില്‍ മരണ നിരക്ക് മാര്‍ച്ച് 17 മുതല്‍ തുടര്‍ച്ചയായി കുറയുന്നു. ജര്‍മനിയില്‍ രണ്ട് ദിവസമായി പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2,055 പേര്‍ക്ക്.
റഷ്യയില്‍ ഇന്നലെ മാത്രം ആറായിരത്തിഅഞ്ഞൂറോളം പുതിയ രോഗികള്‍. വൈറസിന്റെ രണ്ടാം വരവില്‍ ഇറാനില്‍ ഇന്നലെ രോഗം കണ്ടെത്തിയത് 1,153 പേര്‍ക്ക്. ബെല്‍ജിയം, മെക്സിക്കോ, സിങ്കപ്പൂര്‍, ബെലാറസ് എന്നീ രാജ്യങ്ങളിലും ആയിരത്തോളം പേര്‍ക്ക് 24 മണിക്കൂറിനിടെ കൊറോണ കണ്ടെത്തി.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളും മരണ നിരക്കും. ബ്രാക്കറ്റില്‍ വൈറസ് ബാധിതരുടെ എണ്ണം :
അമേരിക്ക 54,265 (960,896)
സ്പെയ്ന്‍ 22,902 (223,759)
ഇറ്റലി 26,384 (195,351)
ഫ്രാന്‍സ് 22,614 (161,488)
ബ്രിട്ടന് 20,319 (148,377)
ബെല്‍ജിയം 7,094 (46,134)
ജര്‍മനി 5,877 (156,513)
ഇറാന് 5,710 (90,481)
ചൈന 4,632 (82,827)
നെതര്‍ലന്‍ഡ്സ് 4,409 (37,190)
റഷ്യ 747 (80949)
തുര്‍ക്കി 2706 (107,773)
പ്രതികരിക്കാൻ ഇവിടെ എഴുതുക: