തിരുവനന്തപുരം: വർക്കലയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചയാൾ ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തി. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുടുംബാംഗങ്ങളോടൊപ്പം വർക്കല താലൂക്ക് ആശുപത്രി, തിരുവനന്തപുരം ജനൽ ആശുപത്രി , മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പോയെന്നാണ് വ്യക്തമായത്.
ഭാര്യയെയും മക്കളെയും ഡോക്ടറെ കാണിക്കാനാണ് ഇയാൾ ഇവിടങ്ങളിൽ പോയത്. ഇയാളുടെ റൂട്ട് മാപ്പ് പുറത്തിറക്കി. അതേസമയം ഇയാളുടെ അടുത്ത ബന്ധുക്കളായ ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് അഡ്വ. വി.ജോയി എം.എൽ.എ അറിയിച്ചു. അടുത്ത ബന്ധുക്കളായ ഒൻപതുപേരുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ ഏഴ് പേരുടെ ഫലമാണ് പുറത്ത് വന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധിച്ചയാളുടെ ഭാര്യ, മൂന്ന് മക്കൾ, ഭാര്യാ സഹോദരൻ, ഇദ്ദേഹത്തിന്റെ ഭാര്യ, മകൾ എന്നിവരുടെ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞത്.
വർക്കല നഗരസഭാ പരിധിയിൽ 114 പേർ നിരീക്ഷണത്തിലാണ്. നഗരപ്രദേശവും വെട്ടൂർ ഗ്രാമപഞ്ചായത്തും ഹോട്ട് സ്പോട്ട് ആയതിനാൽ പോ ലീസിന്റെ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങൾ മാസ്ക് ഉപയോഗിക്കണമെന്നും എംഎൽഎ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: