തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനത്തില്‍ മുതലാളിത്തത്തിന് എന്തു ബന്ധമെന്ന് ഇനി ആരും ചോദിക്കരുത്. അതിനുള്ള കൃത്യമായ ഉത്തരം സിപിഎം പിബി അംഗം എം.എ. ബേബി വ്യക്തമാക്കി കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലാണ് വിചിത്ര വാദങ്ങളുമായി ബേബി രംഗത്തെത്തിയത്. ആരോ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വീഡിയോയില്‍ ബേബി പറയുന്നത് ഇങ്ങനെ- ഈ കോവിഡിനെതിരായ യുദ്ധം യഥാര്‍ത്ഥത്തില്‍ തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കെതിരായ യുദ്ധമാക്കി സൈദ്ധന്തിക യുദ്ധമാക്കി ബഹുജന സമരമാക്കി മാറ്റണം. അങ്ങനെ മുതലാളിത്ത തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളാണ് ഈ കോവിഡ് 19 പോലും ഉടലെടുക്കാനും ഇതുപോലെ വ്യാപിക്കാനും കാരണമെന്ന് പറഞ്ഞു കൊണ്ട് കോവിഡിനെതിരായ യുദ്ധം കോവിഡിനെതിരായ യുദ്ധം മാത്രമായി പരിമിതപ്പെടുത്താതെ അതു സൃഷ്ടിച്ച തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ക്കെതിരായ യുദ്ധമാക്കി മാറ്റണം. ആ യുദ്ധത്തില്‍ അണിചേരാന്‍ പറ്റുന്നവരെ എല്ലാം അണിനിരത്തി മഹാമുന്നണി രൂപപ്പെടുത്താനുള്ള സന്ദര്‍ഭമായി നാം ഉപയോഗപ്പെടുത്തണം.
കോവിഡിനെ പ്രതിരോധിക്കുക എന്നത് ഒരു യുദ്ധമാണ്. ആ യുദ്ധം ചെയ്തുകൊണ്ടു വേണം ഈ ആശയയുദ്ധം നടത്താന്‍. നമ്മള്‍ ഒരോ മനുഷ്യനേയും രക്ഷിക്കേണ്ട കോവിഡ് 19 ഉണ്ടായത് മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ ഫലമാണ് എന്ന ആശയം പ്രചരിപ്പിക്കണം. അതുകൊണ്ട് കോവിഡ് 19നെ തോല്‍പ്പിച്ചാല്‍ പോരാ അതിനെ സൃഷ്ടിച്ച തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളേയും പരാജയപ്പെടുത്തണം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കോവിഡിനെതിരേ നടത്തുന്ന പോരാട്ടത്തില്‍ നമ്മള്‍ പങ്കാളികളായതു പോലെ കോവിഡിന്റെ സൃഷ്ടാക്കളായ തീവ്രമുതലാളിത്ത സാമ്പത്തിക ശക്തികള്‍ക്കെതിരേയും പോരാടണമെന്നും ബേബി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: