ലോക്ഡൗണിനിടയിലും മുഹൂര്‍ത്തം തെറ്റിക്കാതെ ഓണ്‍ലൈനിലൂടെ ഒരു വിവാഹം. വധുവായ അഞ്ജനയ്ക്ക് യുപിയില്‍ നിന്ന് നാട്ടിലെത്താന്‍ കഴിയാതെ വന്നതോടെയാണ് വിവാഹം ഓണ്‍ലൈനിലൂടെ നടത്തിയത്. ആലപ്പുഴക്കാരന് ശ്രീജിത്താണ് വരന്. ഇന്നലെ 12.15നും 12.45നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ഇവരുടെ ഓണ്‍ലൈന്‍ വഴിയുള്ള താലികെട്ട്. പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ ജി.പങ്കജാക്ഷന് ആചാരിയുടെയും ശ്രീകാന്തയുടെയും മകളാണ് പി.അഞ്ജന. ചങ്ങനാശേരി പുഴവാത് കാര്‍ത്തികയില്‍ നടേശന്റെയും കനകമ്മയുടെയും മകനാണ് വരന് എന്‍.ശ്രീജിത്.
സദ്യയ്ക്കു ശേഷം ഗൃഹപ്രവേശ ചടങ്ങുകള്‍ക്കായി വരനും കൂട്ടരും ചങ്ങനാശേരിക്ക് പുറപ്പെട്ടു. നവംബര്‍ 6ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ലോക്ഡൗണ്‍ വന്നതോടെ ലക്നൗവിലുള്ള അഞ്ജനയ്ക്കും കുടുംബാംഗങ്ങള്‍ക്കും വിവാഹത്തിന് നാട്ടില്‍ എത്താന്‍ കഴിയാതായി. ലക്നൗവില്‍ ഐടി എന്‍ജിനീയറാണ് അഞ്ജന. ബാങ്ക് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്.
ശ്രീജിത്തിന്റെ മാതാപിതാക്കളും സഹോദരന് സേതുനാഥും കുടുംബവും ഉള്‍പ്പെടെ ഏഴ് പേര് മാത്രമാണ് വിവാഹത്തിനായി പള്ളിപ്പാട്ടെ അഞ്ജനയുടെ കുടുംബവീട്ടില്‍ എത്തിയത്. മുഹൂര്‍ത്ത സമയത്ത് അഞ്ജന ഓണ്‍ലൈനായി എത്തിയപ്പോള്‍ ശ്രീജിത് താലിചാര്‍ത്തി. പ്രത്യേകം തയാറാക്കി വച്ചിരുന്ന ചരട് ഈസമയം അഞ്ജന സ്വയം കഴുത്തില്‍ കെട്ടി. സീമന്തരേഖയില്‍ ശ്രീജിത്ത് സിന്ദൂരം ചാര്‍ത്തിയതോടെ ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്നു സമുദായ ഭാരവാഹികള്‍ നല്കിയ റജിസ്റ്ററില്‍ വരന് ഒപ്പു വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: