കുവൈറ്റ് സിറ്റി – ഈദ് അല്‍ ഫിത്തര്‍ കഴിയുന്നതോടെ നടപ്പില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തുമെന്നും സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആലോചിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു.
ചികിത്സയിലായിരുന്നു 150 പേര് രോഗമുക്തി നേടിയാതായും, ഇതുവരെ 806 പേര്‍ക്ക് അസുഖം ഭേദമായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തില്‍ കൊറോണ വൈറസ് കേസുകള്‍ മൂവായിരം കടന്നു. പുതുതായി 183 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ വൈറസ് കേസുകളുടെ എണ്ണം മൂവായിരത്തി എഴുപത്തഞ്ചായി. പുതിയ രോഗികളില്‍ 53 പേര് ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി.
കൊറോണ ബാധിച്ചു തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 57 വയസ്സുള്ള ഇറാന് പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ ഇരുപതായി. നിലവില്‍ 2249 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 61 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: